കോഴിക്കോട്: മഴക്കാലത്തെ തുടർന്ന് വ്യാപകമായ പകർച്ചപ്പനി തടയുന്നതിന് ആവശ്യമായ പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രചാരണകാമ്പയിൻ സംഘടിപ്പിച്ചു. ജില്ലയിൽ കുറ്റ്യാടി, വടകര, പേരാമ്പ്ര, കൊയിലാണ്ടി, താമരശ്ശേരി, കുന്ദമംഗലം, ഫറോക്ക്, കോഴിക്കോട് പാളയം, പുതിയ ബസ് സ്റ്റാൻഡ്, റെയിൽേവ സ്റ്റേഷൻ, നടക്കാവ്, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും പ്രചാരണ പരിപാടി സംഘടിപ്പിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പ്രവർത്തക കൺവെൻഷൻ കോഴിക്കോട്: കുടിശ്ശിക കൂലി ഉടനെ അനുവദിക്കുക, പ്രതിദിന കൂലി 500 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ജില്ലയിൽ സമരപരിപാടികൾ വിജയിപ്പിക്കാൻ പ്രവർത്തകകൺവെൻഷൻ ചേർന്നു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി. കെ. ചന്ദ്രൻ മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എം. ലക്ഷ്മി സ്വാഗതവും ടി.പി. ഗോപാലൻ നന്ദിയും പറഞ്ഞു. ജില്ല പ്രസിഡൻറ് ടി.കെ. സുജാത അധ്യക്ഷത വഹിച്ചു. ജൂൺ 30ന് ഓരോ പഞ്ചായത്തിലും ആയിരക്കണക്കിന് തൊഴിലാളികൾ പഞ്ചായത്ത് കേന്ദ്രത്തിലെ കേന്ദ്രസർക്കാർ ഓഫിസിലേക്ക് മാർച്ച് നടത്തും. തുടർന്ന് ജൂൈല പത്തുമുതൽ 14 വരെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ പഞ്ചദിന സത്യഗ്രഹവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.