മതിൽ ഇടിഞ്ഞുവീണ്​ ഒളവണ്ണയിൽ വീടുകൾക്ക്​ നാശം

വീട്ടുകാരെ സഹായിക്കാൻ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു പൊക്കുന്ന്: മതിൽ ഇടിഞ്ഞുവീണ് വീടുകൾക്ക് വൻ നാശം. ഒളവണ്ണ കള്ളിക്കുന്ന് പുളിയത്തുതാഴത്ത് ഷർഫീനയുടെ വീടി​െൻറ പിറകുവശത്തെ മതിലിടിഞ്ഞ് സമീപത്തെ ചിറക്കൽ അബ്ദുൽ നാസറി​െൻറയും സി.പി. അബ്ദുൽ നസീറി‍​െൻറയും വീടുകൾക്കാണ് നാശം സംഭവിച്ചത്. കഴിഞ്ഞ ദിവസത്തെ മഴയിലാണ് അപകടം. അബ്ദുൽ നാസറി​െൻറ വീടി​െൻറ അടുക്കളഭാഗവും ശുചിമുറിയും തകർന്നിട്ടുണ്ട്. നാസറി​െൻറ ഭാര്യ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കുേമ്പാഴാണ് സംഭവം. വീടി​െൻറ മറ്റു ഭാഗങ്ങളിലെ ചുമരുകൾക്കും വിള്ളൽ വീണിട്ടുണ്ട്. അബ്ദുൽ നസീറി​െൻറ വീടിനും അപകടത്തിൽ നഷ്ടമുണ്ടായി. ഇരുവീടുകളുടെയും കിണറുകൾ മണ്ണുമൂടിയ നിലയിലാണ്. അപകടത്തെ തുടർന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടുകളുടെ കേടുപാട് തീർക്കുന്നതിന് മുൻ ഗ്രാമപഞ്ചായത്ത് അംഗം വെള്ളരിക്കൽ മുസ്തഫ കൺവീനറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, വാർഡ് അംഗം സൗദ എന്നിവർ രക്ഷാധികാരികളുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.