താമരശ്ശേരി/വൈത്തിരി: ചുരത്തിൽ ഒമ്പതാംവളവിനടുത്ത് മണ്ണിടിഞ്ഞുവീണ് നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. 10 മണിയോടെ മണ്ണും കല്ലും മരങ്ങളും വീണ് റോഡ് അടഞ്ഞതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് നൂറുകണക്കിന് വാഹനങ്ങളിലെ യാത്രക്കാർ പുറത്തിറങ്ങാനാകാതെ വീർപ്പുമുട്ടി. വിജനമായ ചുരത്തിൽ കോട മൂടിയതോടെ സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ പരസ്പരം കാണാനാകാതെ പരിഭ്രാന്തരായി. കനത്ത മഴകാരണം മറ്റിടങ്ങളിലും മണ്ണിടിച്ചിലുണ്ടാകുമോ എന്ന ആശങ്കകൂടിയായതോടെ പരിഭ്രാന്തി ഇരട്ടിച്ചു. ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തുമുട്ടായി, സുകുമാരൻ, ഷാഹിദ് കുട്ടമ്പൂർ, വി.കെ. താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ 20 ഒാളം പ്രവർത്തകരും താമരശ്ശേരി സി.ഐ അഗസ്റ്റിൻ, എസ്.ഐ സായുജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് മണിക്കൂറുകൾ കഠിനാധ്വാനം ചെയ്താണ് മണ്ണും മരങ്ങളും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ കോഴിക്കോെട്ടത്തേണ്ട യാത്രക്കാരും ഉദ്യോഗസ്ഥരുമെല്ലാം സ്വകാര്യ വാഹനങ്ങളിലും ബസുകളിലുമായി മണിക്കൂറുകളോളമാണ് അവിടെ കഴിഞ്ഞത്. ആദ്യത്തെ ഒരു മണിക്കൂർ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്തുതന്നെ ചുരം സംരക്ഷണ സമിതിയുടെ അറിയിപ്പുകളും മറ്റു യാത്രക്കാരുടെ സന്ദേശങ്ങളും വാട്സ്ആപ്പിലൂടെ പ്രചരിച്ചതോടെ ചുരത്തിലൂടെ യാത്രചെയ്യാനിരുന്ന പലരും മറ്റു വഴികളിലൂടെ പോകുകയായിരുന്നു. കോഴിക്കോട്ടുനിന്ന് വയനാട്ടിലെത്തേണ്ട പലരും കുറ്റ്യാടി ചുരത്തിലൂടെ ചുറ്റിയാണ് യാത്ര ചെയ്തത്. രാവിലെ മണ്ണിടിച്ചിലുണ്ടായ ഉടൻ പൊലീസും ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരുമെല്ലാം ചേർന്ന് മരം നീക്കംചെയ്ത് വാഹനങ്ങൾ കുറേെശ്ശ കടത്തിവിട്ടുവെങ്കിലും ഗതാഗതക്കുരുക്കിന് കാര്യമായ ശമനമുണ്ടായിരുന്നില്ല. ചുരം മുതൽ ലക്കിടിയും കടന്ന് പഴയ വൈത്തിരി വരെ വാഹനങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടായി. പിന്നീട് മരം നീക്കിയശേഷം വാഹനം കടത്തിവിടുകയായിരുന്നു. ഇതിനിടെ, വയനാട്ടിൽ പരിപാടിയിൽ പെങ്കടുക്കാൻ പോയ മന്ത്രി വി.എസ്. സുനിൽകുമാറിെൻറ വാഹനവും കുരുക്കിൽപ്പെട്ടു. േകാഴിക്കോേട്ടക്ക് അടിയന്തരമായി രോഗികളുമായി പോയ നിരവധി ആംബുലൻസുകളും കുടുങ്ങി. മലയാളം സർവകലാശാലയുടെ എടക്കൽ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ പുറപ്പെട്ട ഡോ. എം.ജി.എസ്. നാരായണൻ ഗതാഗതക്കുരുക്കിൽപെട്ടതിനാൽ ബത്തേരിയിലെ സെമിനാർ വൈകി. ഉച്ചയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ചൊവ്വാഴ്ച വൈകീട്ടും ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല. താമരശ്ശേരി പൊലീസും വൈത്തിരി പൊലീസും സ്ഥലത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.