ഫറോക്ക്: മഴ കനത്തതോടെ ഉപയോഗിച്ചു കൊണ്ടിരുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു. കൊളത്തറ അടിച്ചിക്കാലി വയൽ താമസിക്കുന്ന ചാക്കിരിക്കാട് പറമ്പിൽ പാലത്തിങ്ങൽ ഹംസക്കോയ, അയൽവാസി ബഷീർ എന്നിവരുടെ വീടിനു മുന്നിലെ കിണറാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുതാഴ്ന്നത്. കിണറിെൻറ ഉൾവശത്തെ ഭിത്തി പൂർണമായും പുറമെയുള്ള ആൾമറ ഭാഗികമായും തകർന്നിട്ടുണ്ട്. ദിവസേന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി പേർ യാത്ര ചെയ്യുന്ന റോഡിന് സമീപത്തുള്ള കിണറാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.