സി.എം മഖാം ഉറൂസിന്​ നാളെ തുടക്കമാകും

കോഴിക്കോട്: സി.എം മഖാം ഉറൂസ് ജൂൺ 29 മുതൽ ജൂലൈ മൂന്ന് വരെ മടവൂരിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സിയാറത്തോടെയാണ് പരിപാടികൾ തുടങ്ങുക. സി.എം. കുഞ്ഞിമാഹിൻ മുസ്ലിയാർ കൊടി ഉയർത്തും. 30ന് നടക്കുന്ന മജ്ലിസുന്നൂറിന് അലവിക്കോയ തങ്ങൾ ബുഖാരി നേതൃത്വം നൽകും. ജൂലൈ ഒന്നിന് രാവിലെ ഒമ്പതിന് നടക്കുന്ന ഹജ്ജ് പഠന ക്ലാസ് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്യും. ജൂലൈ രണ്ടിന് രാവിലെ ഒമ്പതിന് നടക്കുന്ന സി.എം. അനുസ്മരണ സമ്മേളനം ഉദ്ഘാടനം സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ നിർവഹിക്കും. ജൂലൈ മൂന്നിന് നടക്കുന്ന അന്നദാനത്തോടെ ഉറൂസ് മുബാറക് സമാപിക്കും. വാർത്തസമ്മേളനത്തിൽ കെ.പി. മാമു ഹാജി, സി.എം. കുഞ്ഞിമാഹിൻ മുസ്ലിയാർ, മുത്താട്ട് അബ്ദുറഹ്മാൻ മാസ്റ്റർ, യു. ഷറഫുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.