ലഹരിമുക്ത രാഷ്ട്രത്തിനായി വിദ്യാർഥികൾ മുന്നിട്ടിറങ്ങണം- ഋഷിരാജ് സിങ് ചേളന്നൂർ: വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ലഹരി വ്യാപാരത്തിന് മാഫിയ ശ്രമിക്കുകയാണെന്നും ലഹരിമുക്ത രാഷ്ട്രത്തിനായി വിദ്യാർഥി സമൂഹം മുന്നിട്ടിറങ്ങണമെന്നും എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹൈസ്കൂൾ െപ്രാട്ടക്ഷൻ ഗ്രൂപ്പിെൻറ പ്രവർത്തന ഉദ്ഘാടനവും അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണ സന്ദേശവും നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്താലുള്ള ഭവിഷ്യത്തിനെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാവണം. ലഹരിക്കെതിരെ വിദ്യാർഥികളെ സജ്ജരാക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും മുഖ്യ പങ്കുണ്ട്. ഈ ഉത്തരവാദിത്തം സമൂഹം മറക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പൽ കെ. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിെൻറ ഭാഗമായി ജില്ല എക്സൈസ് വകുപ്പ് നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ ഋഷിരാജ്സിങ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല മുഖ്യപ്രഭാഷണം നടത്തി. കലാമണ്ഡലം സത്യവ്രതൻ സംവിധാനം ചെയ്ത സ്കൂൾ വിദ്യാർഥികളുടെ ലഹരിവിരുദ്ധ നൃത്തശിൽപവും അരങ്ങേറി. പ്രധാനാധ്യാപിക ഇ.ആർ. ബീന, ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ. സുരേഷ്, ബി.എസ്. ഷീജ, സി. പത്്മനാഭൻ, ജമീല ഹാരിസ്, എം.എം. നൗഷാദ്, കെ. ബാബുരാജൻ എന്നിവർ സംസാരിച്ചു. വിജിൽ കേരള ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ ചേളന്നൂർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.