സിവിൽ സർവിസ് രംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യം ^എ.​െഎ.വൈ.എഫ്​

സിവിൽ സർവിസ് രംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യം -എ.െഎ.വൈ.എഫ് കോഴിക്കോട്: കേരളത്തിലെ സിവിൽ സർവിസ് രംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യമാണെന്നാണ് ചക്കിട്ടപാറയിലെ കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. ചുവപ്പുനാടകൾ അറുത്തുമാറ്റുക, അഴിമതിക്കാരെ തുറന്നുകാട്ടുക എന്ന മുദ്രാവാക്യമുയർത്തി മാനുഷിക മുഖമുള്ള സിവിൽ സർവിസിനായി എ.ഐ.വൈ.എഫ് സംഘടിപ്പിച്ച 'ജനകീയ ഇടപെടൽ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് കുരുവട്ടൂർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ജോയൻറ് കൗൺസിൽ മുൻ സംസ്ഥാന ചെയർമാൻ അഹമ്മദ്കുട്ടി കുന്നത്ത്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. പി. ഗവാസ്, പ്രസിഡൻറ് എൻ.എം. ബിജു, സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള, അഡ്വ. കെ.പി. ബിനൂപ്, സി.കെ. ബിജിത്ത് ലാൽ എന്നിവർ സംസാരിച്ചു. പി.ടി.സി. ഗഫൂർ, ഇ. മൻസൂർ, അനു കൊമ്മേരി, വിനോദ് പൊറ്റമ്മൽ എന്നിവർ നേതൃത്വം നൽകി. പെരുന്നാൾ ദിനത്തിൽ ഭക്ഷണപ്പൊതികളുമായി അവരെത്തി കോഴിക്കോട്: പെരുന്നാള്‍ ദിനത്തിലും ഭക്ഷണപ്പൊതികളുമായി അവര്‍ തെരുവോരങ്ങളിലെത്തി. ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് എന്ന സൗഹൃദ കൂട്ടായ്മയിലെ ഒരു പറ്റം യുവാക്കളാണ് ഈദുല്‍ഫിത്ര്‍ ദിവസത്തില്‍ നഗരത്തിലെ തെരുവില്‍ കഴിയുന്നവര്‍ക്ക് പെരുന്നാള്‍ ചോറുമായെത്തിയത്. പ്രജീഷ് പാലാട്ട്, ധർമരാജ് അമ്പാടി, ബൈജു പിലാശ്ശേരി, ശ്രീജിത്ത് പുതുപ്പാടി, പ്രബീഷ് വള്ളിക്കുന്ന്, സാരംഗ് പാലാഴി, ഷാജു ബാലുശ്ശേരി, ശ്രീക്കുട്ടന്‍ കടലുണ്ടി, സുഗിൽ, സൗരവ്, സുരേന്ദ്രന്‍ ചേരോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.