ഫറോക്ക്: അടച്ചിട്ട വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഇരുപത്തഞ്ചര പവൻ സ്വർണവും നാലര ലക്ഷം രൂപയും അപഹരിച്ചു. അരീക്കാട് ഒതയമംഗലം പറമ്പിൽ താമസിക്കുന്ന കമ്മക്കകം മുജീബ് റഹ്മാെൻറ വീട്ടിൽ നിന്നാണ് മോഷണം പോയത്. പെരുന്നാൾ ദിവസം മുജീബ്റഹ്മാനും കുടുംബവും ഭാര്യവീട്ടിലേക്ക് വിരുന്നിനുപോയതായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12 നും ചൊവ്വാഴ്ച രാവിലെ 8.30നും ഇടയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ തെൻറ വീട്ടിലെ കമ്പിപ്പാര മുജീബ്റഹ്മാെൻറ വീടിനു മുന്നിൽ കണ്ടതോടെ അയൽവാസി മുജിബ് റഹ്മാനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വീട്ടുടമയുടെ പരിശോധനയിൽ വീടിെൻറ മുൻവശത്തെ പ്രധാന വാതിൽ, വീടിനുള്ളിലെ മൂന്നുറൂമുകളിലുള്ള അലമാരകൾ, ഷെൽഫുകൾ എന്നിവ കുത്തിത്തുറന്ന നിലയിൽ കണ്ടു. അലമാരയിലും ഷെൽഫിലും സൂക്ഷിച്ച പ്രധാന ഫയലുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും റൂമിൽ വാരിവലിച്ചിട്ട നിലയിലായിരുന്നു. കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് പണവും സ്വർണവും മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് നല്ലളം പൊലീസിൽ പരാതി നൽകി. കെട്ടിടനിർമാണ കോൺട്രാക്ടറാണ് മുജീബ്റഹ്മാൻ. എസ്.ഐ എ. അജീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് അന്വേഷണചുമതല. നല്ലളം സി.ഐ എൻ. രാജേഷ്, നല്ലളം എസ്.ഐ അജേഷ്, അഡീഷനൽ എസ്.ഐ സെയ്തലവി എന്നിവർക്കുപുറമെ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധ എം.വി. ശ്രീജയ തുടങ്ങിയവരും തെളിവെടുപ്പിനായി സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.