തണൽമരം മുറിഞ്ഞുവീണു: വൻ അപകടം ഒഴിവായി

കോഴിക്കോട്: മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഒാഫിസിന് സമീപത്തെ തണൽമരം റോഡിലേക്ക് മറിഞ്ഞുവീണു. ഹെഡ് പോസ്റ്റ് ഒാഫിസ് ബസ് സ്റ്റോപ്പിന് പിറകുവശത്തുണ്ടായിരുന്ന വാകമരത്തി​െൻറ വലിയ ചില്ലയാണ് ബസ് സ്േറ്റാപ്പിന് മുകളിലേക്ക് വീണത്. സ്കൂൾ സമയമല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ബസ് സ്റ്റോപ്പിന് സമീപമാണ് മാനാഞ്ചിറ മോഡൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് സാധാരണ കടകളിലും ബസ് സ്റ്റോപ്പിലുമായി നിരവധി വിദ്യാർഥികൾ ഉണ്ടാവാറുണ്ട്. ക്ലാസ് ആരംഭിച്ച് ഏതാനും സമയത്തിന് ശേഷമാണ് അപകടമുണ്ടായത്. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്കും ചില്ലകൾ വീണു. ബസ് നിറയെ ആളുകൾ ഉണ്ടായിരുന്നെങ്കിലും പെെട്ടന്ന് എല്ലാവരും ബസിൽ നിന്ന് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. മരം ഇലക്ട്രിക് ലൈനിൽ കുടുങ്ങി ബസിൽ പതിച്ചതിനാൽ പലർക്കും നേരിയ ഷോക്കേറ്റു. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദ്ദീ​െൻറയും ലീഡിങ് ഫയർമാൻ വി.പി. അജയ​െൻറയും നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.