റെയിൽവേ സ്​റ്റേഷനിൽ ബാഗ്​ തട്ടിപ്പറിച്ചോടിയയാൾ റിമാൻഡിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് സി.ആർ.പി.എഫ് ജവാ​െൻറ ബാഗ് തട്ടിപ്പറിച്ചോടിയതിന് പിടിയിലായ യുവാവ് റിമാൻഡിൽ. വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ കോതേടത്ത് വീട്ടിൽ ഷാജഹാൻ (24)നെയാണ് റിമാൻഡ് ചെയ്തത്. പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ വയനാട് വൈത്തിരി സ്വദേശി ഷഫീഖി​െൻറ ബാഗ് തട്ടിപ്പറിച്ചോടവെയാണ് ഇയാൾ പിടിയിലായത്. റെയിൽവേ പൊലീസ് എസ്.െഎ ബി.കെ. സിജുവും എ.എസ്.െഎ സന്തോഷ്കുമാറും ചേർന്നാണ് ഇയാളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.