രാജ്യാന്തര അംഗീകാരവുമായി നവീൻ

കോഴിക്കോട്: കുഞ്ഞുപ്രായം മുതൽ പൂമ്പാറ്റകളെ നിരീക്ഷിക്കുന്ന നവീൻ പ്രസാദിന് ന്യൂയോർക്ക് അക്കാദമി ഒാഫ് സയൻസസി​െൻറ ജൂനിയർ അക്കാദമിയിൽ അംഗത്വം. ഇൗ മാസം 19 മുതൽ ന്യൂയോർക്കിൽ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിലും ഇൗ മിടുക്കൻ പെങ്കടുക്കും. നൊബേൽ സമ്മാന ജേതാക്കളുമായി സംവദിക്കാനും പ്രബന്ധാവതരണത്തിൽ പരിശീലനം നേടാനും അവസരമൊരുങ്ങും. 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ന്യൂയോർക്ക് അക്കാദമിയുടെ പദ്ധതിയാണ് ജൂനിയർ അക്കാദമി. നവീനടക്കം 780പേരെയാണ് തെരഞ്ഞെടുത്തത്. 'പൂമ്പാറ്റകളും ൈജവവൈവിധ്യവും എന്ന പേരിൽ പുസ്തകമെഴുതിയ നവീ​െൻറ 'നമ്മുടെ നൂറ് പൂമ്പാറ്റകൾ' എന്ന രണ്ടാമത്തെ പുസ്തകം ഉടൻ പുറത്തുവരും. ചുങ്കത്തറ മാർത്തോമ കോളജിലെ റിട്ട. അധ്യാപകൻ പ്രസാദ് എം. അലക്സി​െൻറയും ഇൗ കോളജിലെ അധ്യാപികയായ മിനിയുടെയും മകനായ നവീൻ പാറോപ്പടി സിൽവർ ഹിൽസ് പബ്ലിക് സ്കുളിലെ പ്ലസ്വൺ വിദ്യാർഥിയാണ്. ഇൗ മാസം 17ന് നവീൻ ന്യൂയോർക്കിേലക്ക് തിരിക്കും. പടം naveen prasad
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.