കർഷ​ക​െൻറ ആത്​മഹത്യ നിർഭാഗ്യകരം ^മന്ത്രി ടി.പി. രാമകൃഷ്ണൻ

കർഷക​െൻറ ആത്മഹത്യ നിർഭാഗ്യകരം -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്ത് മൂന്നാം വാർഡിൽ കാവിൽ പുരയിടത്തിൽ ജോയി ചെമ്പനോട വില്ലേജ് ഓഫിസിൽ ആത്്മഹത്യ ചെയ്ത സംഭവം തികച്ചും നിർഭാഗ്യകരവും വേദനജനകവുമാണെന്ന് മന്ത്രിയും പേരാമ്പ്ര എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ജോയിയുടെ കുടുംബത്തെ മന്ത്രി അനുശോചനം അറിയിച്ചു. നേരത്തെ ഈ പ്രശ്നം ജോയി ഉന്നയിച്ചിരുന്നതും തഹസിൽദാർ ഇടപെട്ട് നികുതി സ്വീകരിക്കാൻ നിർദേശം നൽകിയതുമാണ്. റീസർവേയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചക്കിട്ടപാറ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും വളരെ വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഈ വിഷയങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിന് ജൂലൈ ഒന്ന് മുതൽ 17 വരെ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പഞ്ചായത്ത് തലത്തിൽ അദാലത്ത് നടത്തുന്നതിന് നേരത്തെ തീരുമാനമെടുത്തതാണ്. അദാലത്തിൽ ഉൾപ്പടുത്തിയ വിഷയങ്ങൾ പട്ടയം, വീട്ടുനമ്പർ, ലൈസൻസ്, മറ്റ് പഞ്ചായത്ത് അനുമതികൾ, കെട്ടിടനികുതി, റീസർവെ, പട്ടികജാതി പട്ടികവർഗ കോളനി വികസന പ്രശ്നങ്ങൾ, ചികിത്സ സഹായം, തടസ്സപ്പെട്ട വികസന പ്രവർത്തനങ്ങൾ എന്നിവയാണ്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ അദാലത്ത് ജൂലൈ 10നാണ് നിശ്ചയിച്ചത്. അന്വേഷണത്തി​െൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയിട്ടുണ്ടെന്ന് വ്യക്തമായാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.