പകർച്ചപ്പനി: കൂടരഞ്ഞിയിൽ ദശദിന മെഡിക്കൽ ക്യാമ്പ് തുടങ്ങി പഞ്ചായത്തിൽ 20 പേർക്ക് െഡങ്കിപ്പനി സംശയം തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പകർച്ചപ്പനി പടരവെ ആരോഗ്യവകുപ്പിെൻറ ദശദിന മെഡിക്കൽ ക്യാമ്പ് തുടങ്ങി. കൂടരഞ്ഞിയിൽ 20 പേർക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നത്. നിരവധിപേർ പകർച്ചപ്പനി ബാധിച്ചും ചികിത്സയിലാണ്. ആനയോട്, കൽപിനി, കൂമ്പാറ, കാരാട്ടുപാറ മേഖലയിലാണ് പനി വ്യാപകമായത്. കൊതുക് ഉറവിട നശീകരണത്തിന് പൊതുജനസഹകരണം വേണമെന്ന് കൂടരഞ്ഞി മെഡിക്കൽ ഓഫിസർ ഡോ. നൈസി തോമസ് അറിയിച്ചു. മെഡിക്കൽ ക്യാമ്പിൽ സൗജന്യ മരുന്നുവിതരണവും ലാബ് പരിശോധനയും ലഭ്യമാണ്. കഴിഞ്ഞദിവസം ആനയോട്, മേലെ കൂമ്പാറ എന്നിവടങ്ങളിൽ നടന്ന ക്യാമ്പുകൾ നിരവധി പനിബാധിതർക്ക് ആശ്വാസമായി. വെള്ളിയാഴ്ച കാരാട്ടുപാറയിലും ശനിയാഴ്ച താഴെ കൂടരഞ്ഞിയിലും ക്യാമ്പ് നടക്കും. കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.