മാനാഞ്ചിറ^മീഞ്ചന്ത റോഡ്​ നാലുവരിപ്പാതയാക്കും

മാനാഞ്ചിറ-മീഞ്ചന്ത റോഡ് നാലുവരിപ്പാതയാക്കും േകാഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തിൽ റോഡുകളുടെ വികസനം സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രി ജി.സുധാകരൻ ഉന്നതതല യോഗം വിളിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ. എ അറിയിച്ചു. 30ന് തന്നെ കോഴിക്കോട്ട് യോഗം ചേരാനാണ് ശ്രമം. നഗരപാത നവീകരണ പദ്ധതിയിൽ വികസിപ്പിക്കുന്ന മാങ്കാവ് -പൊക്കുന്ന് റോഡി​െൻറ പ്രവൃത്തി പുരോഗതിയാണ് മുഖ്യമായി ചർച്ച ചെയ്യുക. കൂടാതെ പന്നിയങ്കര-പയ്യാനക്കൽ റോഡ് വീതികൂട്ടുന്നതും മാനാഞ്ചിറ-മീഞ്ചന്ത റോഡ് നാലുവരിപ്പാതയാക്കുന്നതും പരിഗണിക്കും. മീഞ്ചന്ത-കല്ലുത്താൻ കടവ് മിനി ബൈപാസ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന കാര്യവും ചർച്ച ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.