സ്കൂൾ സൗജന്യമായി വിട്ടുകൊടുത്തിട്ടും ഏറ്റെടുക്കാൻ തയാറാവാതെ സർക്കാർ

പേരാമ്പ്ര: മലാപ്പറമ്പ് ഉൾപ്പെടെ എയ്ഡഡ് സ്കൂളുകൾ ഏറ്റെടുക്കാൻ സർക്കാർ കോടതി കയറുമ്പോൾ പേരാമ്പ്രയിൽ ത​​െൻറ എയ്ഡഡ് സ്കൂൾ സൗജന്യമായി നൽകാൻ സന്നദ്ധത കാട്ടിയിട്ടും ഏറ്റെടുക്കാൻ സർക്കാർ തയാറാകാത്തതിനെതിരെ ഒരു മാനേജർ ഹൈകോടതിയെ സമീപിച്ചിരിക്കുന്നു. കിഴിഞ്ഞാണ്യം എ.എൽ.പി. സ്കൂൾ ഏറ്റെടുക്കാത്തതിനെതിരെയാണ്​ മാനേജർ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്​. കെ.ഇ.ആർ പ്രകാരം എയ്ഡഡ് സ്കൂൾ വിട്ടുകൊടുക്കാൻ തയാറാണെങ്കിൽ സർക്കാർ ഏറ്റെടുക്കണമെന്ന നിയമമുണ്ടെന്ന് കാണിച്ചാണ് മാനേജർ എ.വി. വസന്ത കോടതി കയറിയത്. 1954ൽ സ്ഥാപിച്ച സ്കൂളിൽ 300 കുട്ടികൾ വരെ പഠിച്ചിരുന്നു. എന്നാൽ, ഇന്ന് 52 കുട്ടികൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തുന്നത്. ആറ് അധ്യാപകരാണ് ഉള്ളതെങ്കിലും കുട്ടികളുടെ കുറവ് കാരണം ഒരാൾക്ക് സർക്കാർ പ്രൊട്ടക്​ഷൻ നൽകിയിരിക്കുകയാണ്. ഇതോടെ അറബി ഉൾപ്പെടെ അഞ്ചു പേരാണ് നിലവിലുള്ളത്. പേരാമ്പ്ര ഹൈസ്കൂളിനു സമീപം 11. 5 സ​െൻറ്​ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ​െൻറിന്​ രണ്ട് ലക്ഷത്തിലധികം രൂപ ലഭിക്കുന്ന സ്ഥലമാണിത്. 2015 മുതൽ ഈ വിദ്യാലയം കൈമാറാൻ മാനേജർ ശ്രമിച്ചിരുന്നു. എന്നാൽ, സർക്കാർ പറയുന്നത് സമ്മാനമായി കൊടുക്കണമെന്നാണ്. അങ്ങനെ ചെയ്​താൽ രജിസ്ട്രേഷൻ തുക ഉൾപ്പെടെ മാനേജർ വഹിക്കേണ്ടിവരും. ഇതിന് സമ്മതമില്ലാത്തതുകൊണ്ടാണ് ഇവർ വിഷയം കോടതിയിലെത്തിച്ചത്​. സാംബവ വിദ്യാർഥികൾ മാത്രം പ്രവേശനം നേടുന്നു എന്നതിനാൽ ഏറെ വിവാദമായ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ ഇൗ സ്​കൂളിനടുത്താണ്​. ഈ പ്രദേശത്ത് നിലവിൽ ഒരു എൽ.പി. സ്കൂളി​​െൻറ ആവശ്യകത മാത്രമാണുള്ളത്. അതുകൊണ്ട് സർക്കാർ കീഴിഞ്ഞാണ്യം സ്കൂൾ ഏറ്റെടുത്താൽ രണ്ടു വിദ്യാലയങ്ങള​ും ലയിപ്പിക്കാവുന്നതാണ്. അങ്ങനെ ചെയ്​താൽ വെൽഫെയർ സ്കൂളിനോട് പൊതുസമൂഹം ജാതീയ വിവേചനം കാണിക്കുന്നെന്ന പരാതിയും ഇല്ലാതാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.