കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ടാഴ്ചയോളമായിട്ടും െപാലീസിന് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടി ഇതിനകം തുടങ്ങിയിട്ടുണ്ട്. നിലവിൽ കേസിെൻറ അന്വേഷണം നടത്തുന്ന നോർത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജ് ക്രൈംബ്രാഞ്ചിന് കേസിെൻറ വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് കൈമാറി. എന്നാൽ, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെങ്കിൽ പൊലീസ് ഹെഡ്ക്വാർേട്ടഴ്സിൽ നിന്നുള്ള ഉത്തരവിറങ്ങണം. പാർട്ടി ജില്ലയിൽ ഹർത്താൽ വരെ നടത്തിയ സംഭവമായിട്ടും പൊലീസ് അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചനപോലും ലഭിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ജൂൺ ഒമ്പതിന് പുലർച്ചെ 1.10 ഒാടെയാണ് കണ്ണൂർ റോഡിലെ സി.എച്ച്. കണാരൻ സ്മാരക മന്ദിരത്തിനുനേരെ ആക്രമണമുണ്ടായത്. അജ്ഞാതസംഘം രണ്ട് സ്റ്റീൽ ബോംബുകൾ ഒാഫിസിനുനേരെ എറിയുകയായിരുന്നുവെന്നാണ് പൊലീസിന് ബന്ധപ്പെട്ടവർ നൽകിയ മൊഴി. ബോംബുകളിൽ ഒന്നാണ് പൊട്ടിയത്. ജില്ല സെക്രട്ടറി പി. മോഹനൻ ഒാഫിസിലേക്ക് കയറവെയായിരുന്നു സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സമീപത്തെ 28 സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ ആറെണ്ണം വ്യക്തമായി പരിശോധിച്ചുവെങ്കിലും പി. മോഹൻ സഞ്ചരിച്ച കാർ കടന്നുപോകുന്നത് കാണുന്നുവെന്നല്ലാതെ തെളിവായി കരുതാവുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ബൈേക്കാ മറ്റു വാഹനങ്ങേളാ കാറിനെ പിന്തുടരുന്നില്ല. ആക്രമണം നടന്ന രാത്രിയിലെ പ്രദേശത്തെ ഫോൺകോൾ വിശദാംശങ്ങളും പൊലീസ് വിവിധ കമ്പനികളിൽ നിന്ന് ശേഖരിച്ചിരുന്നു. എന്നാൽ, ഇതുവരെയുള്ള പരിശോധനയിൽ ഒരാൾക്കെതിരെ പോലും സംശയിക്കാൻ പാകത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. പാർട്ടി ഒാഫിസ് ഉൾപ്പെടുന്ന റോഡുകളിൽ സ്ഫോടനത്തിന് തൊട്ടുമുമ്പ് നടന്ന അനിഷ്ട സംഭവങ്ങളും പരിശോധിച്ചെങ്കിലും ഇതിൽ നിന്നും സൂചനകളൊന്നും കിട്ടിയില്ല. വടകര മേഖലയിൽ ഇത്തരം കേസുകളിൽ പ്രതികളായവരുടെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരുന്നതായണ് വിവരം. ജില്ല കമ്മിറ്റി ഒാഫിസിനുനേെര ആക്രമണമുണ്ടായിട്ടും പൊലീസ് സംഭവത്തെ ഗൗരവത്തോടെ കാണാത്തത് പാർട്ടിയിൽ വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതാണ് കമീഷണർ ജെ. ജയനാഥിെന സ്ഥലം മാറ്റുന്നതിൽവരെ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.