സുല്‍ത്താന്‍ ബത്തേരി: വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശി സജീർ(34) െനയാണ് കഴിഞ്ഞ ദിവസം വര്‍ക്കലയിൽനിന്ന് ബത്തേരി പൊലീസ് പിടികൂടിയത്. ബത്തേരി മേഖലയില്‍ നിന്നുമാത്രം എട്ട് പേരില്‍ നിന്നായി 22 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെൻറ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് സജീർ പലരിൽ നിന്നും പണം വാങ്ങിയത്. തുടര്‍ന്ന് ഇയാളെ കുറിച്ച് ഒരു വിവരവുമില്ലാതായതോടെ പണം നല്‍കിയവര്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ 5.5 ലക്ഷം രൂപ ഇയാള്‍ തിരികെ നല്‍കിയിട്ടുമുണ്ട്. സമാനമായ കേസില്‍ തോപ്പുംപടി, നെടുമുടി എന്നിവിടങ്ങളില്‍ ഇയാൾക്കെതിരെ കേസുണ്ട്. മറ്റു സ്റ്റേഷനുകളില്‍ കേസുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു. ബത്തേരി എസ്.എച്ച്.ഒ ബിജു ആൻറണി, സുബാഷ് മണി, ഹരീഷ് എന്നിവരുനേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. WEDWDL11 sajeer സജീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.