വായനാപതാക ഉയര്‍ത്തി

WEDWDL15 ബത്തേരിയിലെ മത്സ്യ മാർക്കറ്റിൽനിന്ന് വായനപ്പതാക ഉയര്‍ത്തി സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ഗവ. സ്‌കൂളില്‍ വായനപ്പതാക ഉയര്‍ത്തി വായനവാരാചരണത്തിന് തുടക്കം കുറിച്ചു. വായനയുടെ ചിറകില്‍ കൊടിയേക്കാള്‍ ഉയരത്തില്‍ പറക്കാമെന്ന മുദ്രാവാക്യമെഴുതിയ പതാകയാണുയര്‍ത്തിയത്. പി.ടി.എ. പ്രസിഡൻറ് കെ. റഷീദില്‍നിന്ന് ഏറ്റുവാങ്ങിയ പതാക ക്ലാസ് ലീഡര്‍മാര്‍ ചേര്‍ന്ന് ഉയര്‍ത്തി. മഹാകവി കാളിദാസ‍​െൻറ ജീവചരിത്രം തയാറാക്കല്‍, പുസ്തകപ്രദര്‍ശനം, കൈയെഴുത്തു മാസിക, സാഹിത്യ ക്വിസ്, അമ്മവായന, വായന മത്സരങ്ങള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കും. എം.പി.ടി.എ പ്രസിഡൻറ് ലത ഗോപകുമാര്‍, പ്രധാനാധ്യാപിക മേഴ്‌സി സെബാസ്റ്റ്യന്‍, നിഷ രാമകൃഷ്ണന്‍, താര സുബ്രഹ്മണ്യന്‍, ടി.പി. സന്തോഷ്, ഷെണി ഐസക് എന്നിവര്‍ സംസാരിച്ചു. WEDWDL10 കുപ്പാടി ഗവ. സ്‌കൂളില്‍ വായന വാരാചരണത്തി​െൻറ ഭാഗമായി വായനപ്പതാക സ്‌കൂള്‍ ലീഡര്‍മാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നു സ്മൃതി നാടകോത്സവം സുല്‍ത്താന്‍ ബത്തേരി: രംഗരചനയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12 മുതല്‍ ദ്വൈമാസ നാടകങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആറ് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. നാടകപ്രസ്ഥാനത്തെ വളര്‍ത്തുന്നതിനായാണ് കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടകങ്ങള്‍ സംഘടിപ്പിക്കുന്നത്. നാടകം, നടന്‍, നടി, സംവിധാനം, ഗാനങ്ങള്‍, രചന എന്നീ ഇനങ്ങളില്‍ മികച്ചവ കണ്ടെത്തി ട്രോഫികള്‍ നല്‍കും. മികച്ച നാടകാസ്വാദനങ്ങള്‍ക്കും ട്രോഫി നല്‍കും. നാടകത്തെക്കുറിച്ച് ചര്‍ച്ചകളും സംഘടിപ്പിക്കും. എല്ലാ പ്രായക്കാര്‍ക്കുമായി നാടകക്കളരിയും ഉണ്ടായിരിക്കും. ടി. ശശികുമാര്‍ ചെയര്‍മാനായി 51 അംഗം സംഘാടക സമിതി രൂപവത്കരിച്ചു. വാമദേവന്‍ കലാലയ, എന്‍.കെ. ജോര്‍ജ്, കെ.കെ. അനില്‍ കുമാര്‍, ടി. ശശികുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. സമൂഹ നോമ്പുതുറ പാലവയൽ: പാലവയൽ റസിഡൻസ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ഡോ. യൂസഫ് നദ്വി ഇഫ്താർ സന്ദേശം നൽകി. പ്രസിഡൻറ് കെ.എൽ. തോമസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സെക്രട്ടറി കെ.ജി സുനിൽ, എസ്.എ. ഷാജഹാൻ, റഷീദ് വിയ്യനാടൻ എന്നിവർ സംസാരിച്ചു. ട്രഷറർ ടി.കെ. ദിവാകരൻ നന്ദിപറഞ്ഞു. WEDWDL12 പാലവയൽ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ ഡോ. യൂസഫ് നദ്വി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.