പനി: ജില്ലയിൽ ചികിത്സ തേടിയത്​ 31,252 പേർ

ആറു ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു കോഴിക്കോട്: പനി ബാധിച്ച് ജില്ലയിൽ ബുധനാഴ്ച 31,252 പേർ ചികിത്സ തേടിയതായി ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. ഇതിൽ 45 പേരെ അഡ്മിറ്റ് ചെയ്തു. ആറു ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 79 പേരും ചികിത്സയിലാണ്. മൂന്ന് മഞ്ഞപ്പിത്ത കേസും സ്ഥിരീകരിച്ചു. പകർച്ചവ്യാധി നിയന്ത്രണത്തി​െൻറ ഭാഗമായി ജില്ലയിൽ ബുധനാഴ്ച 2287 വീടുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. 156 വീടുകളിൽ അപകടകരമായ രീതിയിൽ കൊതുക് സാന്നിധ്യം കണ്ടെത്തി. ജില്ലയിൽ ഇതുവരെ 4013 ഉറവിടങ്ങൾ പരിശോധിച്ചതിൽ 324 എണ്ണം കൊതുക് പ്രജനന സാധ്യതയുള്ളതാണ്. 49 കുടിവെള്ളസ്രോതസ്സും അഴുക്കുചാലുകളും ശുചീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും വ്യാഴാഴ്ച മുതൽ ക്ലിനിക്കുകൾ -െഎ.എം.എ കോഴിക്കോട്: പകർച്ചവ്യാധികൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലും ആഴ്ചയിൽ അഞ്ചു ദിവസം പനി ക്ലിനിക് വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) അറിയിച്ചു. സർക്കാർ ആശുപത്രികളിൽ പനിബാധിതരെ താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പനി ക്ലിനിക്കുകൾ ഒന്നു മുതൽ മൂന്നു മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതാകും. ഇതിന് പരിേശാധന ഫീസ് ഇൗടാക്കില്ല. ലബോറട്ടറി പരിേശാധനകൾക്കും മരുന്നുകൾക്കും നിശ്ചിത ശതമാനം ഇളവ് നൽകും. മിംസ്, നാഷനൽ, പി.വി.എസ് എന്നീ ആശുപത്രികളിൽ ഇതിനകം പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ബേബി, ഫാത്തിമ, നിർമല, കോഒാപറേറ്റിവ്, ഇഖ്റ, മനോഹർ, കാലിക്കറ്റ് നഴ്സിങ് ഹോം അധികൃതർ അറിയിച്ചതായും െഎ.എം.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.