കോഴിക്കോട്: ജില്ല ആസ്ഥാനമായി രൂപവത്കരിച്ച ജീവകാരുണ്യ കൂട്ടായ്മ കംപാഷൻ നെവർ എൻഡ്സ് (സി.എൻ.ഇ) അംഗപരിമിതർക്ക് സൗജന്യമായി കൃത്രിമക്കാലുകൾ വെച്ചുകൊടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആവശ്യക്കാർക്ക് ജയ്പുരിൽ കൊണ്ടുപോയാണ് കാലുകൾ വെച്ചുനൽകുക. ഇവർക്ക് നടക്കാനുള്ള പരിശീലനവും നൽകും. ഒരാൾക്ക് കാൽ വെച്ചുെകാടുക്കുന്നതിന് ലക്ഷം രൂപയോളം ചെലവുവരും. സംഘടനയിലെ പ്രവാസികളുടെ സാഹായത്താലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ആശുപത്രിയിൽ കാണിച്ച സമയത്തെ കേസ്ഷീറ്റ്, കൃത്രിമക്കാൽ വെക്കാൻ കഴിയുമെന്ന് കാണിക്കുന്ന ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കാൽ മുറിച്ചഭാഗം കൃത്യമായി കാണുന്ന ഫുൾസൈസ് ഫോേട്ടാ, പാസ്പോർട്ട് ൈസസ് ഫോേട്ടാ, തിരിച്ചറിയൽ കാർഡിെൻറ പകർപ്പ്, ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ എന്നീ രേഖകൾ അപേക്ഷകർക്കുണ്ടായിരിക്കണം. ഫോൺ: 9544497555, 9645020850. സാമൂഹികക്ഷേമ വിഭാഗം ചെയർമാൻ അഡ്വ. ശ്രീജിത് കുമാർ, ജനറൽ സെക്രട്ടറി സി. മനോജ്, ട്രഷറർ അബ്ദുൽ സലാം കുന്നോത്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.