പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ കഴിഞ്ഞദിവസം രാത്രി ബി.ജെ.പി പ്രവർത്തകൻ ധനീഷിനെ ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൂത്താളി പഞ്ചായത്ത് സമിതി പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലേക്കു മാർച്ച്നടത്തി. മാർച്ച് സ്റ്റേഷൻ കവാടത്തിൽ പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി മെംബർ എം.മോഹനൻ ഉദ്ഘാടനം ചെയ്തു. എ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് എൻ. ഹരിദാസ്, കെ.കെ. രജീഷ്, നിഖിൽ മോഹനൻ, തയ്യിൽ വിജയൻ, കെ.സി. പ്രേമദാസൻ, ടി.എം. സുധ, അനൂപ് നരിനട എന്നിവർ സംസാരിച്ചു. കിഴക്കൻ പേരാമ്പ്രയിലെ സി.പി.എം ആയുധ ശേഖരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, പെരുവണ്ണാമൂഴി പൊലീസിെൻറ സി.പി.എം അനുകൂല നിലപാട് അവസാനിപ്പിക്കുക, ബോംബേറ് കേസിലെ പ്രതികളെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. പി.പി. ദാസൻ, ഒ.പി. നാരായണൻ, സി.എൻ. മാരാർ, പി.കെ. അഭിലാഷ്, പി.പി. പ്രസന്ന, എം. വിജയലക്ഷ്മി, രമ കളരിക്കൽ, പത്മനാഭൻ പി. കടിയങ്ങാട് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.