കന്നുകാലി വിൽപന നിയ​ന്ത്രണം: ബാലുശ്ശേരി ചന്തയുടെ മാറ്റ്​ കുറച്ചു

kp കന്നുകാലി വിൽപന നിയന്ത്രണം: ബാലുശ്ശേരി ചന്തയുടെ മാറ്റ് കുറച്ചു ബാലുശ്ശേരി: കന്നുകാലി വിൽപനക്ക് നിയന്ത്രണം വന്നതോടെ നൂറ്റാണ്ടു പിന്നിട്ട ബാലുശ്ശേരി ചന്തയുടെ മാറ്റു കുറഞ്ഞു. കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതും മതപരമായി ബലിയറുക്കുന്നതും നിരോധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം വന്നതോടെ ബാലുശ്ശേരി ചന്തയിലെ ആടുമാടു കച്ചവടവും മൂന്നിലൊന്നായി ചുരുങ്ങി. പെരുന്നാളിനോടനുബന്ധിച്ച് ലക്ഷക്കണക്കിന് രൂപയുടെ കാലിക്കച്ചവടം നടന്നിരുന്ന ബാലുശ്ശേരിയിലെ ആഴ്ചച്ചന്തയിൽ പേരിനു മാത്രമാണ് കച്ചവടം നടന്നത്. ആഴ്ചച്ചന്തയായ ബുധനാഴ്ച ബാലുശ്ശേരിയിൽ 30 ലക്ഷത്തിനു താഴെയാണ് കന്നുകാലി വിൽപന നടന്നത്. കഴിഞ്ഞ തവണ ഇൗ സീസണിൽ ഒരു കോടിയോളം രൂപയുടെ കന്നുകാലി കച്ചവടം ഇവിടെ നടന്നിട്ടുണ്ട്. ആന്ധ്ര, കർണാടക, തമിഴ്നാട്ടിലെ തിരുപ്പൂർ, പൊള്ളാച്ചി, കേരളത്തിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നും ബാലുശ്ശേരി ചന്തയിലേക്ക് മൂരികളും പോത്തുകളും വിൽപനക്കായി എത്താറുണ്ടായിരുന്നു. കശാപ്പ് നിരോധന നിയന്ത്രണം വന്നതോടെ കച്ചവടക്കാരുടെ വരവും ഇല്ലാതായിരിക്കയാണ്. നാട്ടിൻപുറങ്ങളിൽതന്നെയുള്ള പശുക്കളും ആടുകളും മാത്രമാണ് ഇപ്പോൾ കച്ചവടത്തിനായി എത്തുന്നത്. ലിസ്റ്റ് പ്രസിദ്ധീകരിച്ചു േകാഴിക്കോട്: 2017-19 വർഷത്തേക്കുള്ള ഡിേപ്ലാമ ഇൻ എജുക്കേഷൻ (സ്വാശ്രയം മെറിറ്റ് -സി.എഡ്) കോഴ്സിനു അപേക്ഷ നൽകിയിട്ടുള്ളവരുടെ മാർക്കി​െൻറ അടിസ്ഥാനത്തിൽ തയാറാക്കിയ ലിസ്റ്റ് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫിസിലെ നോട്ടീസ് ബോർഡിൽ പരിശോധനക്കായി ലഭ്യമാക്കി. ആയത് പരിശോധിച്ച് വല്ല അപാകതയുമുണ്ടെങ്കിൽ 23ന് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫിസിലെ 'സി' സെക്ഷനിൽ നേരിട്ട് അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.