കൽപറ്റയിൽ ഓട്ടോതൊഴിലാളികൾ ഇന്നുമുതൽ അനിശ്ചിതകാല സമരത്തിൽ കൽപറ്റ: നഗരസഭയിൽ പുതിയതായി ഓട്ടോറിക്ഷകൾക്ക് ഒരുവിധ മാനദണ്ഡവുമില്ലാതെ പെർമിറ്റ് നൽകാൻ തീരുമാനിച്ച ആർ.ടി.എ നടപടിക്കെതിരെ ബുധനാഴ്ച മുതൽ കൽപറ്റയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന് സംയുക്ത േട്രഡ് യൂനിയൻ മുനിസിപ്പൽതല യോഗം തീരുമാനിച്ചു. കൽപറ്റ നഗരസഭ 2008ൽ പെർമിറ്റ് നിജപ്പെടുത്തിയത് മുതൽ മുൻഗണന അടിസ്ഥാനത്തിൽ 100 ഓട്ടോകൾക്ക് പെർമിറ്റ് നൽകാൻ തീരുമാനിച്ചിരുന്നു. ആ തീരുമാനം നടപ്പിലാക്കാതെ പെർമിറ്റ് വിറ്റ് കാശാക്കിയവർക്കും 2008 മുതൽ പെർമിറ്റില്ലാതെ നിൽക്കുന്ന പാവപ്പെട്ട തൊഴിലാളികളെ മറികടന്ന് പുതിയതായി വാഹനം വാങ്ങിച്ചവർക്കുമാണ് ഇപ്പോൾ പെർമിറ്റ് അനുവദിക്കുന്നത്. ആർ.ടി.ഒ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നിസ്സംഗത പാലിച്ച് ഉത്തരവാദിത്തമില്ലാതെ പെർമിറ്റ് നൽകാൻ കൂട്ടുനിൽക്കുകയാണ്. നിലവിലുള്ള തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാതെയും കൽപറ്റയിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റു പല പ്രദേശങ്ങളിലുമുള്ള ഓട്ടോകൾ അനധികൃതമായി പെർമിറ്റ് നേടിയെടുക്കുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് വന്നിട്ടുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുതൽ ഓട്ടോറിക്ഷകൾ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. യോഗത്തിൽ കുഞ്ഞു ടി എമിലി അധ്യക്ഷത വഹിച്ചു. കെ.പി. ബഷീർ, സി.പി. റിയാസ്, സി. ഹംസ, സാലി റാട്ടക്കൊല്ലി, എൻ.കെ. മുജീബ്, കെ. ഷൗക്കത്ത്, രാഘവൻ എന്നിവർ സംസാരിച്ചു. ഫുട്ബാൾ സമ്മർ കോച്ചിങ് ക്യാമ്പ് സമാപിച്ചു കൽപറ്റ: കേരള ഫുട്ബാൾ അസോസിയേഷെൻറയും കേരള ബ്ലാസ്റ്റേഴ്സിെൻറയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സമ്മർ കോച്ചിങ് ക്യാമ്പിെൻറ സമാപന സമ്മേളനം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് എം.ജെ. വിജയപത്മൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. സഫറുല്ല അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 300ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. എം.ജെ. വിജയപത്മൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.കെ. ഷാജി പാറക്കണ്ടി, അനിൽകുമാർ, എസ്. രാമചന്ദ്രൻ, ശഫീഖ് ഹസൻ എന്നിവർ സംസാരിച്ചു. ചീഫ് കോച്ച് ജി.എസ്. ബൈജു ക്യാമ്പിന് നേതൃത്വം നൽകി. WDLTUE6 കേരള ഫുട്ബാൾ അസോസിയേഷെൻറയും കേരള ബ്ലാസ്റ്റേഴ്സിെൻറയും ആഭിമുഖ്യത്തിൽ നടത്തിയ സമ്മർ കോച്ചിങ് ക്യാമ്പിൽ പങ്കെടുത്തവർ ജില്ല ഭാരവാഹികളോടൊപ്പം എം.എസ്.എഫ് പ്രതിഭ സംഗമം കൽപറ്റ: എം.എസ്.എഫ് അമ്പിലേരി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സമസ്ത പൊതു പരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിെൻറ ഭാഗമായി പ്രതിഭ സംഗമം നടത്തി. പരിപാടി നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. അനസ് തന്നാനി അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസന ക്ലാസിന് മുനീർ വടകര, നിയാസ് മടക്കിമല എന്നിവർ നേതൃത്വം നൽകി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി എം.പി. നവാസ്, ഈശ്വരൻ നമ്പൂതിരി, എ.പി. ഹമീദ്, പി. ബീരാൻ കോയ, അഡ്വ. എ.പി. മുസ്തഫ, അലവി വടക്കേതിൽ, കെ.കെ. കുഞ്ഞമ്മദ്, അസീസ് അമ്പിലേരി, സി.കെ. നാസർ, മുണ്ടോളി പോക്കു, ബഷീർ പുത്തുക്കണ്ടി, അസ്നാദ് നടുതൊടിക, ഷാജഹാൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. അസ്നാദ് സ്വാഗതവും ആഷിക് വേങ്ങാട് നന്ദിയും പറഞ്ഞു. WDLTUE5 എം.എസ്.എഫ് പ്രതിഭ സംഗമത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി ആദരിക്കുന്നു പ്രവേശനം ആരംഭിച്ചു മാന്തവാടി: പി.എസ്.സി ഗവ. അംഗീകൃത ദ്വിവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെൻറ് ടെക്‌നോളജി കോഴ്‌സുകള്‍ക്കും ഹ്രസ്വകാല സാങ്കേതിക പരിശീലനങ്ങള്‍ക്കും മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയില്‍ പ്രവേശനം ആരംഭിച്ചു. കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറ അംഗീകൃത കോഴ്‌സിലേക്ക് ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കു൦. എസ്.എസ്.എൽ.സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോൺ: 04935 240314, 8547346329.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.