ബോംബേറ് കേസുകളിലെ യഥാർഥപ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണം

കുറ്റ്യാടി: വടകര താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബോംബേറ് കേസുകളിലെ യഥാർഥപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബോംബേറുണ്ടായ സി.പി.എം നേതാവ് കെ.കെ. ദിനേശൻറ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോംബേറ് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെപോലെ ബോബുകളും ആയുധങ്ങളും നാട്ടിൻപുറങ്ങളിൽ വ്യാപകമാവുകയാണ്. ഇത് കണ്ടെടുക്കാൻ പൊലീസ് തയാറാവണം. ജില്ലയിൽ ഇനിയും അക്രമം ഉണ്ടായാൽ അതി​െൻറ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കും. കെ.പി.സി.സി നിർവാഹക സമിതി അംഗം വി.എം. ചന്ദ്രൻ, പി.കെ. സുരേഷ്, ജമാൽ മൊകേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.