കൽപറ്റ: ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ജില്ലയുടെ സാംസ്കാരിക കൂട്ടായ്മയായി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സംഗമം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ആശയ ഭിന്നതകൾ മറന്ന് യോജിപ്പിെൻറ പുതിയ സാധ്യതകൾ ചർച്ചയായ വേദിയിൽ ജില്ലയിലെ രാഷ്ട്രീയ യുവജന സംഘടന നേതാക്കളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഫാഷിസം അടുക്കളയിൽ വരെ എത്തിനിൽക്കുന്ന ഇക്കാലത്ത് ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് തെളിയിക്കുന്നതായി ഈ സ്നേഹസന്ധ്യ. ജില്ല പ്രസിഡൻറ്് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖ്, ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, യുവ ജനതാദൾ ജില്ല പ്രസിഡൻറ് പ്രകാശ് ചോമാടി, മലയാള മനോരമ ബ്യൂറോ ചീഫ് രമേശ് എഴുത്തച്ഛൻ, മനോരമ ന്യൂസ് റിപ്പോർട്ടർ സിനോജ് തോമസ്, ജില്ല ലീഗ് ഭാരവാഹികളായ പി.കെ. അബൂബക്കർ, ടി. മുഹമ്മദ്, സി. മൊയ്തീൻകുട്ടി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ അസ്മത്ത്, എം.എ. അസൈനാർ, സലിം മേമന, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ ഷമീം പാറക്കണ്ടി, വി.എം. അബൂബക്കർ, അഡ്വ. എ.പി. മുസ്തഫ, ജാസർ പാലക്കൽ, പി.കെ. സലാം, ഹാരിസ് കാട്ടിക്കുളം, നിയോജകമണ്ഡലം ഭാരവാഹികളായ മുജീബ് കെയംതൊടി, ആരിഫ് തണലോട്ട്, സി.ടി. ഹുനൈസ്, അസീസ് വേങ്ങൂർ, എം.എസ്.എഫ് ജില്ല പ്രസിഡൻറ് ലുക്മാനുൽ ഹകീം, ജനറൽ സെക്രട്ടറി റിയാസ് കല്ലുവയൽ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ് സ്വാഗതവും ട്രഷറർ സലീം കേളോത്ത് നന്ദിയും പറഞ്ഞു. WDLTUE15 യൂത്ത് ലീഗ് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു അധ്യാപക നിയമനം: അടിയന്തര നടപടി വേണം -കെ.എസ്.ടി.യു കൽപറ്റ: ജില്ലയിലെ ലോവർ ൈപ്രമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽ അധ്യാപക നിയമനം ഉടനെ പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) വൈത്തിരി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനാംഗീകാരം വേഗത്തിലാക്കണമെന്നും പി.എസ്.സി റാങ്ക് ലിസ്റ്റുണ്ടായിട്ടും താൽക്കാലിക നിയമനം നടത്തുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്.ടി.യു വൈത്തിരി ഉപജില്ലതല മെംബർഷിപ് വിതരണോദ്ഘാടനം മുസ്ലിംലീഗ് ജില്ല സെക്രട്ടറി സി. മൊയ്തീൻ കുട്ടി കൽപറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ അധ്യാപിക കെ. ഫെബിനക്ക് നൽകി നിർവഹിച്ചു. നിസാർ കമ്പ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് പി.പി. മുഹമ്മദ്, ഇ.ടി. റിഷാദ്, കെ. അലി, എം. ജസ്ന ജുമാന, റഫ്ന പി. ആസ്മിൻ, പി.എസ്. സഫ്ന, കെ.സി. നജ്മുന്നിസ, കെ.വി. സജ്ന, എം. അയ്യൂബ്, പി.കെ. ജാഫർ, കെ.എം. അനസ്, കെ. അലി അഷ്കർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി.പി. റിയാസുറഹ്മാൻ സ്വാഗതം പറഞ്ഞു. WDLTUE16 കെ.എസ്.ടി.യു വൈത്തിരി ഉപജില്ലതല മെംബർഷിപ് വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി. മൊയ്തീൻകുട്ടി നിർവഹിക്കുന്നു വാഹനജാഥ പര്യടനം മേപ്പാടി: വിവിധ ആവശ്യങ്ങളുയർത്തി കേരള ഹെഡ്‌ലോഡ് ആൻഡ് ജനറല്‍ വർക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ മേപ്പാടിയില്‍ പര്യടനം നടത്തി. സ്വീകരണ യോഗത്തില്‍ കെ.എസ്. ദ്വരരാജ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് വി.വി. ബേബി, ജാഥാ ക്യാപ്‌റ്റന്‍ പി.വി. സഹദേവന്‍ എന്നിവർ സംസാരിച്ചു. മാത്യു മാസ്‌റ്റർ സ്വാഗതം പറഞ്ഞു. WDLTUE13 ചുമട്ടുതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ല വാഹന പ്രചാരണ ജാഥ മേപ്പാടിയിലെത്തിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.