കൊടുവള്ളി: ഡി.വൈ.എഫ്.ഐ ചളിക്കോട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതര സംഗമവും റമദാൻ കിറ്റ് വിതരണവും നടത്തി. സി.പി.എം കിഴക്കോത്ത് ലോക്കൽ സെക്രട്ടറി എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രജീഷ് അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് സഹദി, മുജീബ്, വി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. കെ.കെ. മജീദ് സ്വാഗതവും ടി.കെ. ഷാജി നന്ദിയും പറഞ്ഞു. വായനദിനാചരണം കൊടുവള്ളി: എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ വായനദിനം സമുചിതമായി ആഘോഷിച്ചു. പരിപാടികൾ നാടകകൃത്തും സംവിധായകനുമായ ഷിബു മൂത്താട്ട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. എൻ.കെ. മുഹമ്മദ്, സി. അബ്ദുൽ ജബ്ബാർ, കെ. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. ഇ.പി. പുഷ്പവല്ലി സ്വാഗതവും കെ. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. വലിയപറമ്പ് എ.എം.യു.പി സ്കൂളിൽ വായനവാരാഘോഷം അബ്ദുല്ല നന്മണ്ട ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറിയിലേക്ക് ആധാർ ഗോൾഡ് നൽകുന്ന പുസ്തക സമർപ്പണവും നടന്നു. പ്രധാനാധ്യാപകൻ ഒ.പി. മജീദ്, പി.ടി.എ പ്രസിഡൻറ് പി.കെ.സി. എളേറ്റിൽ, അഹമ്മദ്, രമേശ്, അബ്ദുറഹിമാൻ, നാസർ എന്നിവർ സംബന്ധിച്ചു. എളേറ്റിൽ: ഇൗസ്റ്റ് എ.എം.എൽ.പി സ്കൂളിൽ വിദ്യാർഥികളുടെ റാലിയും വായന മത്സരവും നടത്തി. വാർഡ് മെംബർ എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.പി. സാലിഹ് അധ്യക്ഷത വഹിച്ചു. പി. മുസ്തഫ, എം. സമദ്, വി.പി. സലീം, കെ.കെ. ആരിഫ, എം. ജമീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.