യോഗ ദിനാചരണം

മാനന്തവാടി: അന്താരാഷ്ട്ര യോഗദിനാചരണം 21ന് വൈകുന്നേരം നാലിന് മാനന്തവാടി മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടിയിൽ അഞ്ചുവർഷമായി പ്രവർത്തിക്കുന്ന ശ്രീപ്രണവം വിദ്യാപീഠം എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റി​െൻറ കീഴിലാണ് പരിപാടി നടത്തുന്നത്. ദിനാചരണത്തി​െൻറ ഉദ്ഘാടനം ഡോ. പി. നാരായണൻ നായർ നിർവഹിക്കും. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിക്കും. യോഗാചാര്യൻ പ്രവീൺ ടി. രാജൻ യോഗദിന സന്ദേശം നൽകും. പഠന സഹായ നിധി വിതരണം വി. പ്രഭാകരനും പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കൽ സത്യഭാമ ടീച്ചറും നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ യോഗാചാര്യൻ പ്രവീൺ ടി. രാജൻ, ഡോ. പി.കെ. പ്രസാദൻ, സി.കെ. ഹേമചന്ദ്രൻ, എൻ.പി. ഷീബി എന്നിവർ പങ്കെടുത്തു. വായനദിനം ആചരിച്ചു നടവയൽ: സി.എം കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചു. നടവയൽ നെയ്ക്കുപ്പയിൽ പ്രവർത്തിക്കുന്ന അംഗൻവാടി വിദ്യാർഥികൾക്ക് പുസ്തകവും വസ്ത്രവിതരണവും നടത്തി. പരിപാടി പനമരം േബ്ലാക്ക് മെംബർ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പി.എ. നാസർ, സതീഷ്, വത്സമ്മ, ഷോജ എന്നിവർ സംസാരിച്ചു. വായനശാല വിജയോത്സവം തോണിച്ചാൽ: തോണിച്ചാൽ യുവജന വായനശാലയുടെ ആഭിമുഖ്യത്തിൽ 'വിജയോത്സവം 2017' എന്നപേരിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവദിച്ച ഇ-വിജ്ഞാന കേന്ദ്രത്തി​െൻറ ഉദ്ഘാടനവും പാഠ്യ-പാഠ്യേതര മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള വിവിധ എൻഡോവ്മ​െൻറുകളുടെ വിതരണവും 2016-2017 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ കുട്ടികളെ ആദരിക്കലും ഇൻടിവുഡ് എക്സലൻസി അവാർഡ് ജേതാവ് ദിപിൻ മാനന്തവാടിക്ക് സ്വീകരണവും തോണിച്ചാൽ അഭിരാമി ഓഡിറ്റോറിയത്തിൽ നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാവിജയൻ ഉദ്ഘാടനം ചെയ്തു. ഇ-വിജ്ഞാനകേന്ദ്രത്തി​െൻറ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അജയകുമാർ നിർവഹിച്ചു. ദിപിൻ മാനന്തവാടിയെ കണ്ണൂർ ടീച്ചർ എജുക്കേഷൻ സ​െൻറർ ഡയറക്ടർ എ.കെ. സജിത് ആദരിച്ചു. വിവിധ എൻഡോവ്മ​െൻറുകളുടെ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കലും ദിപിൻ, വി.പി. ബാലചന്ദ്രൻ മാസ്റ്റർ, ബാബുരാജ് മാസ്റ്റർ, വിനോദ് മാസ്റ്റർ, ഒ.കെ. സത്യൻ, കെ.ബി. അനിൽ മാസ്റ്റർ, തുടങ്ങിയവർ നിർവഹിച്ചു. വായനശാല പ്രസിഡൻറ് ജോയ് പി. കുരിശിങ്കൽ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എ.ഇ. സതീഷ്ബാബു സ്വാഗതവും പി.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.