നന്തിബസാർ: ഏറെനാളത്തെ മുറവിളിക്കു ശേഷം നന്തി ബസാറിലെ പഴയ ലൈറ്റ്ഹൗസ് റോഡിൽ െറയിൽവേക്കു കുറുകെ അടിപ്പാത നിർമിക്കാൻ അനുമതി ലഭിച്ചു. കെ. ദാസൻ എം.എൽ.എ സന്ദർശിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ കെ. സത്യൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി, കെ. ജീവാനന്ദൻ, അടിപ്പാത കമ്മിറ്റി കൺവീനർ ഫൈസൽ ആരണ്യ, അസ്ലം മുക്കാടിത്താഴ, എം.കെ. മോഹനൻ, കെ.കെ. അച്യുതൻ എന്നിവരും എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു. നിർമാണം എത്രയും വേഗം ആരംഭിക്കാൻ ഉടൻ തുക വകയിരുത്തുമെന്നു എം.എൽ.എ ഉറപ്പുനൽകി. പാത യാഥാർഥ്യമായാൽ റെയിലിന് പടിഞ്ഞാറു ഭാഗത്തുള്ള കോടിക്കൽ, പള്ളിവാതുക്കൽ, നാരങ്ങോളി കുളം, പുളിമുക്ക്, കടലൂർ എന്നിവിടങ്ങളിലേക്ക് ആളുകൾക്ക് യാത്ര എളുപ്പമാവും. photo: nandi bzr 2 nandi bzr 3 നന്തി അടിപ്പാതക്ക് അനുവദിച്ച സ്ഥലം എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.