കോഴിക്കോട്: ടിപ്പറുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസിെൻറ നിർദേശം. അമിത ഭാരം, അമിത വേഗത എന്നിവയും നിരോധിത സമയത്ത് സർവിസ് നടത്തുന്നതും കർശനമായി നിരീക്ഷിക്കാനാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്കുള്ള നിർദേശം. കുട്ടികൾ സ്കൂളുകളിലേക്ക് പോകുന്ന രാവിലെ ഒമ്പത് മുതൽ 10 വരെയും തിരിച്ചുവരുന്ന വൈകുന്നേരം നാല് മുതൽ അഞ്ച് വരെയുമുള്ള സമയങ്ങളിൽ ടിപ്പറുകളെ ഓടാൻ അനുവദിക്കരുതെന്ന് കലക്ടർ നിർദേശിച്ചു. പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്ന ടിപ്പറുകൾക്കെതിരെ ശകതമായ നടപടി സ്വീകരിക്കുമെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേർന്ന കോഴിക്കോട്, വടകര ആർ.ടി.എ യോഗങ്ങളിൽ ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. മുഹമ്മദ് നജീബ്, ആർ.ടി.ഒ സി.ജെ. പോൾസൺ തുടങ്ങിയവർ പങ്കെടുത്തു. .......................... p3cl5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.