പാറക്കൽ അബ്​ദുല്ല എം.എൽ.എയുടെ പരിപാടികൾ റദ്ദാക്കി

വില്യാപ്പള്ളി: കുറ്റ്യാടി മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ഒരു മാസക്കാലത്തെ പരിപാടികൾ റദ്ദാക്കി. ചികിത്സതേടി പുണെയിലേക്ക് പോയതിനാലാണ് പരിപാടികൾ റദ്ദാക്കുന്നതെന്ന് എം.എൽ.എ.യുടെ ഓഫിസ് അറിയിച്ചു. എം.എൽ.എ.യുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 9544161616, 9846322926, 9495573921 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഓഫിസ് അറിയിച്ചു. വായനദിനം ആചരിച്ചു വില്യാപ്പള്ളി: എം.ജെ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീമി​െൻറ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചു. മധു കടത്തനാട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ.കെ. കാസിം അധ്യക്ഷത വഹിച്ചു. േപ്രാഗ്രാം ഓഫിസർ വി.പി ഉബൈദ് സ്വാഗതവും എൻ.എസ്.എസ് ലീഡർ മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ഹോം ലൈബ്രറി വിപുലീകരിക്കാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.