വടകര: വായന പകർന്നുതരുന്ന ജീവിത വെളിച്ചവും അറിവും സ്വായത്തമാക്കേണ്ടതിെൻറ ആവശ്യകത വിളിച്ചോതി നാടെങ്ങും വായനദിനം ആചരിച്ചു. വിദ്യാലയങ്ങളും വായനശാലകളും വേറിട്ട പരിപാടികളാണ് നടത്തിയത്. പുതുപ്പണം ചീനംവീട് മാപ്പിള ജെ.ബി സ്കൂളിൽ വായനദിന സംഗമവും എൽ.എസ്.എസ് നേടിയ പ്രതിഭക്കുള്ള അനുമോദനവും നടന്നു. കെ. സലിം ഞക്കനാൽ ഉദ്ഘാടനം ചെയ്തു. കെ. മമ്മു അധ്യക്ഷത വഹിച്ചു. പി.വി.കെ. സിദ്ദീഖ്, എൻ.പി. സക്കീന, എസ്. ശ്രീജിത്ത്, ആർ. നിധീഷ്, വി,പി. ഫസൽറഹ്മാൻ എന്നിവർ സംസാരിച്ചു. തട്ടോളിക്കര ഈസ്റ്റ് എൽ.പി സ്കൂളിൽ രാജറാം തൈപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.എം. സജിത്ത്കുമാർ, കെ.കെ. ലത, ബി.എം. ലിപ്സ, കെ. ഷീബ, കെ.കെ. ലത എന്നിവർ സംസാരിച്ചു. വിക്ടറി പുതുപ്പണത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന പി.എൻ. പണിക്കർ അനുസ്മരണവും ഉന്നതവിജയികൾക്കുള്ള അനുമോദനവും പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം വിജിലേഷ് മുഖ്യാതിഥി ആയിരുന്നു. എം. റിബേഷ് അധ്യക്ഷത വഹിച്ചു. ഡോ. ബിനീഷ് പുതുപ്പണം, ആർ. റിനീഷ്, എം.വി. ദാസൻ, പി.എം. ആഷിം, കെ.പി. ശ്രീകല എന്നിവർ സംസാരിച്ചു. കീഴൽ: യു.പി സ്കൂളിൽ നടന്ന പരിപാടി എം. ജനാർദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി. ഗിരിജ അധ്യക്ഷത വഹിച്ചു. പി. പ്രവീൺ, േശ്രയസുരാധ്, അഫീഫ ഫർഹാൻ, ആദിഷ്കൃഷ്ണ, കെ.വി. സത്യൻ എന്നിവർ സംസാരിച്ചു. ആയഞ്ചേരി: റഹ്മാനിയ ഹൈസ്കൂളിൽ നടന്ന പരിപാടി പി.ടി.എ പ്രസിഡൻറ് നൊച്ചാട്ട് രമേശൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അക്കാളി അസീസ് അധ്യക്ഷത വഹിച്ചു. ഹാരിസ് മുർച്ചാണ്ടി, എൻ.കെ. ദിവാകരൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, പി.കെ. അസീസ്, സി.എച്ച്. മൊയ്തു, കെ.കെ. ഹമീദ്, മൻസൂർ എടവലത്ത്, ടി.കെ. മൊയ്തു, പി. സാറ, എൻ. റുബീന എന്നിവർ സംസാരിച്ചു. നെല്ലാച്ചേരി എൽ.പി സ്കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ കുന്നുമ്മക്കര ഗ്രാമീണഗ്രന്ഥാലയം സന്ദർശിച്ചു. ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ പി.എം. പുരുഷോത്തമൻ പരിചയപ്പെടുത്തി. മയ്യന്നൂർ: എം.സി.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന പക്ഷാചരണം കവി മധു കടത്തനാട് ഉദ്ഘാടനം ചെയ്തു. 'ഒരു കുട്ടി ഒരു പുസ്തകം' പദ്ധതി പ്രഖ്യാപനം വാർഡ് മെംബർ കൊടക്കലാങ്കണ്ടി കൃഷ്ണൻ നിർവഹിച്ചു. സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ് മത്സരം, വായന മത്സരം, കഥപറച്ചിൽ, കവിതാലാപനം തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഈ ഒരാഴ്ചക്കാലം നടക്കുന്നത്. കെ. േപ്രമലത, എ.സി. ഹാജറ, ടി.പി. ഹസൻ, ടി.കെ. ഖദീജ, കെ. അബ്ബാസ്, ടി. ജമാലുദ്ധീൻ, പി.ഹാജറ, ടി.കെ. നസീമ, എം.ടി. നാസർ, ശ്രീന, ജുനൈദ്, ദിവ്യ, ശരീഫ് എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി: എം.ഇ.എസിൽ വായനവാരാചരണം ബംഗളൂരു കേന്ദ്രീയ വിദ്യാലയം ഇംഗ്ലീഷ് വിഭാഗം മേധാവി ഗീതാരമേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുനിൽ കുഞ്ഞിത്തയ്യിൽ അധ്യക്ഷതവഹിച്ചു. കൈയെഴുത്ത് മാസിക ഗീതാരമേഷ് പ്രകാശനം ചെയ്തു. കെ.കെ. മൊയ്തുമാസ്റ്റർ, മുജീബ്മാസ്റ്റർ, സുജയടീച്ചർ, ശിവദാസ് കുനിയിൽ, സാജിയ, ജിഷഹരീഷ്, ഫാത്തിമ ഷനിൽ എന്നിവർ സംസാരിച്ചു. അഴിയൂർ: മലയാളത്തിലെ പ്രിയ എഴുത്തുകാരൻ എം. മുകുന്ദെൻറ എഴുത്ത് ലോകമറിഞ്ഞാണ് അഴിയൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ വായനദിനാചരണം നടത്തിയത്. മടപ്പള്ളി ഗവ. കോളജ് മലയാള വിഭാഗം അസിസ്റ്റൻറ് പ്രഫ. രാജേന്ദ്രൻ എടത്തുംകര പ്രഭാഷണം നടത്തി. 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' എന്ന കൃതിയുടെ വലിയ മാതൃക സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു. എം. മുകുന്ദെൻറ മുഴുവൻ കൃതികളുടെയും പ്രദർശനവും സംഘടിപ്പിച്ചു. കവിയും അധ്യാപകനുമായ ശിവദാസ് പുറമേരി മുകുന്ദൻ കൃതികളുടെ വായനാനുഭവം കുട്ടികളുമായി പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് കെ. രമാഭായ്, കെ.ടി. ദിനേശ്, ടി.എച്ച്. ശോഭ, എം. സുമേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.