kc10 പുതിയ റേഷൻ കാർഡുകളുടെ വിതരണം

കോഴിക്കോട്: താലൂക്ക് സപ്ലൈ ഓഫിസി​െൻറ പരിധിയിലുള്ള റേഷൻകാർഡി​െൻറ വിതരണം ഇൗമാസം 21, 22 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ റേഷൻകടയുടെ പരിസരത്ത് വിതരണം ചെയ്യും. റേഷൻകാർഡുടമയോ കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും അംഗമോ തിരിച്ചറിയൽരേഖയും പഴയ റേഷൻ കാർഡും സഹിതം പുതിയ കാർഡ് കൈപ്പറ്റണം. റേഷൻ കാർഡി​െൻറ വില പൊതുവിഭാഗത്തിന് 100 രൂപയും മുൻഗണന വിഭാഗം 50 രൂപയുമാണ്. സ്ഥലം, കട നമ്പർ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ: 21ന് ഈസ്റ്റ് പൈങ്ങോട്ടുപുറം (73), കാരന്തൂർ (74), കുന്ദമംഗലം (75), കുന്ദമംഗലം (76), കളരിക്കണ്ടി (77), കാരന്തൂർ (79), ചെത്തുകടവ് (80). 22ന് പാവണ്ടൂർ (160), പുന്നശ്ശേരി (161), കാക്കൂർ (162), കാക്കൂർ (163), പി.സി. പാലം (164), നന്മണ്ട- 12 (166), നന്മണ്ട- 14 (168). കോഴിക്കോട് സിറ്റി റേഷനിങ് ഓഫിസ് സൗത്തി​െൻറ പരിധിയിലുള്ള റേഷൻകടകളിലെ പുതിയ റേഷൻ കാർഡുകൾ ഇൗമാസം 22, 23 തീയതികളിൽ വിതരണം ചെയ്യും. 22ന് എ.ആർ.ഡി (76), യുനൈറ്റഡ് സ്റ്റീൽ പന്നിയങ്കര, എ.ആർ.ഡി (169, 77), 23ന് എ.ആർ.ഡി- (80), എ.ആർ.ഡി (143) എന്നീ സ്ഥലങ്ങളിൽവെച്ച് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.