പകര്‍ച്ചപ്പനി നിയന്ത്രണത്തിന് ആയുർവേദം ഫലപ്രദം ^ഡി.എം.ഒ

പകര്‍ച്ചപ്പനി നിയന്ത്രണത്തിന് ആയുർവേദം ഫലപ്രദം -ഡി.എം.ഒ പകര്‍ച്ചപ്പനി നിയന്ത്രണത്തിന് ആയുർവേദം ഫലപ്രദം -ഡി.എം.ഒ കോഴിക്കോട്: പകര്‍ച്ചപ്പനി നിയന്ത്രണത്തിനും ചികിത്സക്കും ആയുർവേദം ഫലപ്രദമാണെന്ന് ജില്ല മെഡിക്കല്‍ ഒാഫിസർ (ആയുർവേദം) ഡോ. ഒ.കെ. െഷര്‍ലി അറിയിച്ചു. പുകയില, സോപ്പുവെള്ളലായനി തുടങ്ങിയവ പരിസരങ്ങളില്‍ തളിക്കുന്നത് കൊതുകി​െൻറ പ്രജനനം തടയുന്നതിന് ഫലപ്രദമാണ്. അപരാജിതധൂപചൂർണമോ മറ്റ് ആയുർവേദ ഔഷധക്കൂട്ടുകളോ പുകക്കുന്നതും കൊതുക് നിയന്ത്രണത്തിന് ഫലപ്രദമാണ്. വേപ്പെണ്ണ, തുളസി, പച്ചക്കര്‍പ്പൂരം എന്നിവ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ദേഹത്ത് പുരട്ടിയാൽ കൊതുകുകടി ഒഴിവാക്കാം. പപ്പായ ഡെങ്കിപ്പനി പ്രതിരോധത്തിന് ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. എന്നാൽ, ഒാരോ വ്യക്തിയിലും ഇതി​െൻറ പ്രതിഫലനം വ്യത്യസ്ത രീതിയിലായതിനാൽ വൈദ്യ​െൻറ നിർദേശത്തി​െൻറ അടിസ്ഥാനത്തിലേ ഇത് ഉപയോഗിക്കാവൂ എന്നും ഡി.എം.ഒ പറഞ്ഞു. ജില്ലയില്‍ മുഴുവന്‍ ഗവ. ആയുർവേദ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ചികിത്സ വകുപ്പ് ടാസ്‌ക് ഫോഴ്‌സിന് രൂപംനല്‍കി. എട്ടു മേഖലകളിലായി തിരിച്ചാണ് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ ടാസ്‌ക് ഫോഴ്‌സ് ജനറല്‍ കണ്‍വീനര്‍ ഡോ. ശിവപ്രസാദുമായി ബന്ധപ്പെടാം. ഫോൺ: 9947910302. ............................. p3cl3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.