കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറിൽ ഇടംനേടിയ വിദ്യാർഥികളെ അഡ്മിഷൻ വെബ്സൈറ്റിെൻറ മെല്ലെപ്പോക്ക് വലച്ചു. www.hscap.kerala.gov.in എന്ന സൈറ്റാണ് തിങ്കളാഴ്ച ഉച്ചവരെ വിദ്യാർഥികളെ പ്രയാസത്തിലാക്കിയത്. അലോട്ട്മെൻറ് സ്ലിപ് ഡൗൺലോഡ് ചെയ്ത് പ്രിെൻറടുക്കാൻ അക്ഷയ സെൻററുകളിലും മറ്റും വിദ്യാർഥികളുടെ തിരക്കായിരുന്നു. സൈറ്റ് നിശ്ചലമായതോടെ പലരും തിരിച്ചുപോയി. ഉച്ചക്കുശേഷം പ്രശ്നങ്ങൾ പരിഹരിച്ചതോെട അലോട്ട്മെൻറ് ലെറ്റർ ലഭ്യമായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടണം. ജില്ലയിൽ 21,901 പേരാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പട്ടികയിലുള്ളത്. ആകെ 49,104 സീറ്റുകളുള്ളതിൽ 5,387 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ജനറൽ വിഭാഗത്തിലെ 14,965 സീറ്റുകളും ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇൗഴവ (1296), മുസ്ലിം (1044), ഹിന്ദു ഒ.ബി.സി (516), വിശ്വകർമ (264) എന്നീ സംവരണ വിഭാഗത്തിലെ മുഴുവൻ സീറ്റുകളും ആദ്യ അലോട്ട്മെൻറിലുണ്ട്. ലത്തീൻ/ആംഗ്ലോ ഇന്ത്യൻ 434, ക്രിസ്ത്യൻ ഒ.ബി.സി 144, എസ്.സി 1270, എസ്.ടി 2717, ഭിന്നശേഷിക്കാർ 393, അന്ധർ 74, ധീവര 51, കുശവ 98, കുടുംബി 208 എന്നിങ്ങനെയാണ് ഒഴിവുള്ള സംവരണ സീറ്റുകൾ. ജില്ലയിൽ 27,882 സീറ്റുകളാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലുള്ളത്. സർക്കാർ സ്കൂളുകളിൽ 474ഉം എയ്ഡഡിൽ 417ഉം സ്പോർട്സ് േക്വാട്ട സീറ്റുകൾ ഉൾപ്പെടെയാണിത്. എയ്ഡഡിൽ മാനേജ്മെൻറ് േക്വാട്ട 4,530, കമ്യൂണിറ്റി േക്വാട്ട 2,568 എന്നിങ്ങനെയാണ് സീറ്റ്നില. .......................... p3cl13
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.