അനർഹമായി റേഷൻ മുൻഗണന ലിസ്​റ്റിൽ ഉൾപ്പെട്ടവർ ഒഴിവാകണം

തെറ്റായ വിവരം നൽകിയവർക്കെതിരെ കർശന നടപടി കോഴിക്കോട്: പുതിയ റേഷൻ കാർഡിനായുള്ള അപേക്ഷയിൽ വ്യാജമായ വിവരങ്ങൾ നൽകി മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടവർ ലിസ്റ്റിൽനിന്ന് ഒഴിവാകണമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല സ്ഥാപനങ്ങളിലെയും സഹകരണ മേഖലകളിലെയും ജീവനക്കാർ, സർവിസ് പെൻഷൻ വാങ്ങുന്നവർ, ആദായനികുതി ഒടുക്കുന്നവർ, സ്വന്തമായി ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, നാലുചക്രവാഹനം സ്വന്തമായി ഉള്ളവർ, പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതൽ ഉള്ളവർ എന്നീ വിഭാഗത്തിൽപെട്ട കാർഡ് ഉടമകൾ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടില്ല. ഇത്തരം കാർഡ് ഉടമകൾ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം താലൂക്ക് സപ്ലൈ ഓഫിസർ, സിറ്റി റേഷനിങ് ഓഫിസിൽ അറിയിക്കണം. പുതിയ റേഷൻ കാർഡ് വിതരണ സ്ഥലത്തുനിന്നുതന്നെ ഇത്തരത്തിലുള്ളവർക്ക് ഉദ്യോഗസ്ഥരെ അറിയിച്ച് ലിസ്റ്റിൽ നിന്ന് ഒഴിവാകാം. തെറ്റായ വിവരം നൽകി മുൻഗണന റേഷൻ കാർഡ് കൈപ്പറ്റിയിട്ടുള്ളവർക്കെതിരെ 2013 ഭക്ഷ്യസുരക്ഷ നിയമപ്രകാരവും 1955 ഇ.സി. ആക്ട് പ്രകാരവും നടപടി സ്വീകരിക്കുമെന്നും ജില്ല സപ്ലൈ ഓഫിസർ കെ. മനോജ്കുമാർ അറിയിച്ചു. p3cl22
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.