ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക ^ മുസ്​ലിം ലീഗ്

ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക - മുസ്ലിം ലീഗ് കോഴിക്കോട്: പകർച്ചപ്പനിയിൽ പകച്ച് നിൽക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാനും പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനും മുസ്ലിം ലീഗ്, പോഷക സംഘടന പ്രവർത്തകർ സജ്ജരാവണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാലയും ജനറൽ സെക്രട്ടറി എൻ.സി. അബൂബക്കറും അഭ്യർഥിച്ചു. വിവിധ ആശുപത്രികളിൽ രോഗികളെ സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അഭ്യർഥന നടത്തിയത്. നാടൊട്ടുക്കും റമദാൻ റിലീഫ് പ്രവർത്തനങ്ങളിൽ മുഴുകിയ പ്രവർത്തകർ പ്രത്യേക സാഹചര്യം മനസ്സിലാക്കി കർമനിരതരാവണം. ശാഖകൾ തോറും എല്ലാവരെയും യോജിപ്പിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ആവശ്യമെന്നും ഇരുവരും പറഞ്ഞു. ........................ p3cl20
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.