ഉള്ളൂർകടവ് പാലം: സ്​ഥലമെടുപ്പ് നടപടി ത്വരിതപ്പെടുത്തും

കോഴിക്കോട്: ഉള്ളൂർകടവ് പാലം നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്താൻ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. പാലത്തി​െൻറ നിർമാണ നടപടികൾക്ക് വേഗതയില്ലാത്തത് സംബന്ധിച്ച് കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ ജില്ല വികസന സമിതി യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു. ഇതനുസരിച്ച് ജില്ല കലക്ടർ യു.വി. ജോസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയായിരുന്നു. പാലം നിർമാണത്തിനായി 8.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. സ്ഥലമെടുപ്പിനുള്ള സർക്കാർ ഉത്തരവ് വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പി.ഡബ്ല്യു.ഡി യെ ചുമതലപ്പെടുത്തി. സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള ഫണ്ട് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. എം.എൽ.എമാരായ കെ. ദാസൻ, പുരുഷൻ കടലുണ്ടി, ഡെപ്യൂട്ടി കലക്ടർ രഘുരാജ് എന്നിവർ പങ്കെടുത്തു. സാക്ഷരത മിഷൻ വായനപക്ഷാചരണം കോഴിക്കോട്: ജില്ല സാക്ഷരത മിഷൻ സംഘടിപ്പിച്ച വായനപക്ഷാചരണ പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്പ് വായനദിന സന്ദേശം നൽകി. ജില്ല സാക്ഷരത മിഷൻ കോഓഡിനേറ്റർ എം.ഡി. വത്സല സ്വാഗതവും അസി. കോ-ഓഡിനേറ്റർ പി.വി. സിറാജ് നന്ദിയും പറഞ്ഞു. .......................... p3cl14
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.