മദ്യനയത്തിൽ പ്രതിഷേധിച്ച്​ കലക്​ടറേറ്റ്​ മാർച്ച്​

കോഴിക്കോട്: സർക്കാറി​െൻറ മദ്യനയത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യനിരോധന സമിതിയുടെയും നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനം ചെയ്തു. മദ്യമുതലാളിമാരെ പ്രീണിപ്പിക്കുന്നതിനാണ് സർക്കാർ ബാറുകൾ തുറക്കാൻ അനുമതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. തോമസ് പനക്കൽ അധ്യക്ഷത വഹിച്ചു. ആൻറണി ജേക്കബ് ചവറ, പ്രഫ. ഒ.ജെ. ചിന്നമ്മ, ഫാ. സൈമൺ കിഴക്കേകുന്നേൽ, ഫാ. ഡാനി ജോസഫ്, ഭരതൻ പുത്തൂർവട്ടം, ഫാ. ജോസഫ് ഒാലിയക്കാട്ടിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, രാജൻ ഉറുമ്പിൽ, സിസ്റ്റർ മൗറില്ല, പ്രഫ. ടി.എം. രവീന്ദ്രൻ, ഫാ. ചാണ്ടി കുരിശുംമൂട്ടിൽ, കെ.എസ്. വർഗീസ്, േജാളി േജാസഫ് ഉണ്യോപ്പിള്ളിൽ, കുര്യൻ ചെമ്പനാനി, വെള്ളച്ചി, യൂനുസ് പരപ്പിൽ, ധന്യ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.