കോഴിക്കോട്: കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിെൻറ അമരക്കാരനായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ സംസ്ഥാന ലൈബ്രറി കൗൺസിലിെൻറ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിെൻറ ജന്മദിനമായ ജൂലൈ ഏഴുവരെ വായനപക്ഷാചരണം സംഘടിപ്പിക്കുമെന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, വിവര പൊതുജനസമ്പർക്ക വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ യു.എ. ഖാദർ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിക്കും. ജൂലൈ രണ്ടിന് വിദ്യാർഥികൾക്കും വനിതകൾക്കും വിവിധ വായനശാലകളിൽ വായനമത്സരവും ജൂലൈ നാലിന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ്മത്സരവും നടത്തും. ജൂലൈ ആറിന് അഖിലകേരള വായന മത്സരത്തിെൻറ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും മത്സരം സംഘടിപ്പിക്കും. ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല സെക്രട്ടറി അഡ്വ. എം. രാജൻ, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് എൻ. ശങ്കരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.