കോഴിക്കോട്: എയിംഫില്‍ അക്കാദമിക്ക് മുന്നില്‍ നിരാഹാരസമരം നടത്തുന്ന വിദ്യാർഥികളെ മാനേജ്മെൻറ് പ്രതിനിധികൾ വീണ്ടും ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച രാത്രി നിരാഹാര പന്തലിനടുത്തെത്തി, സമരം അവസാനിപ്പിച്ചില്ലെങ്കിൽ വീട്ടിലേക്ക് ഗുണ്ടകെള വിട്ട് ആക്രമിക്കുമെന്നും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി വിദ്യാർഥികൾ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടി നേതാക്കളെ വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കി സമരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചയാതും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ 17 ദിവസമായി തുടരുന്ന വിദ്യാർഥി സമരം ഇതുവെര ഒത്തുതീർപ്പായിട്ടില്ല. സമരത്തിലിരിക്കുന്ന വിദ്യാർഥികളുെട ആരോഗ്യനില മോശമാകുന്നതിനെ തുടർന്ന് വിദ്യാർഥികൾ മാറി മാറിയാണ് നിരാഹാരത്തിലിരിക്കുന്നത്. മുഹമ്മദ്, ശരത്ത് എന്നിവരാണ് നിലവിൽ നിരാഹാരമിരിക്കുന്നത്. ബാക്കിയുള്ള വിദ്യാർഥികൾ സത്യഗ്രഹ സമരത്തിലാണ്. കഴിഞ്ഞ ദിവസം നിരാഹാരമിരുന്ന ഹർഷാദ് എന്ന വിദ്യാർഥിക്ക് മഞ്ഞപ്പിത്തം പിടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കലക്ടർ യു.വി. ജോസുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥികളുെട തടഞ്ഞുവെച്ച സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടിരുന്നുവെങ്കിലും മാനേജ്മെൻറ് അതിന് തയാറായിട്ടില്ല. കോഴ്സിനെക്കുറിച്ച് പഠിക്കാൻ കലക്ടർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും ഇതുവെര റിപ്പോെട്ടാന്നും വന്നിട്ടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. രണ്ട് വിദ്യാർഥികളുടെകൂടി മൊഴി ലഭിക്കാനുള്ളതിനാലാണ് റിപ്പോർട്ട് വൈകുന്നതെന്നും എത്രയും പെെട്ടന്ന് വിഷയം പഠിച്ച് വേണ്ട ഉത്തരവിടുമെന്നും കലക്ടർ യു.വി. ജോസ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.