പനി: ഗൃഹസന്ദർശനങ്ങൾ നടത്തി

കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനങ്ങൾ നടത്തി. കൊതുകുകളുടെ ഉറവിടങ്ങൾ കെണ്ടത്തുകയും നശിപ്പിക്കുകയും ചെയ്തു. വിവിധ പ്രദേശങ്ങളിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ഫീഡർ സർവേയും നടത്തി. ആവശ്യമുള്ള സ്ഥലങ്ങളിൽ ഫോഗിങ്ങിന് നിർദേശം നൽകി. ചാലിയത്ത് കുടുംബശ്രീ പ്രവർത്തകർക്ക് ബോധവത്കരണ ക്ലാസ് നടത്തി. കുറ്റ്യാടി നിയോജകമണ്ഡലത്തിൽ മഴക്കാലരോഗ നിയന്ത്രണ ശുചീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി യോഗം ചേർന്നു. കോർപറേഷൻ പരിധിയിൽ കല്ലായി പന്നിയങ്കര പ്രദേശങ്ങളിൽ കോർപറേഷൻ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. എല്ലായിടങ്ങളിലും കൂത്താടി നശീകരണ പ്രവർത്തനങ്ങളും നടത്തി. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പകർച്ചവ്യാധി നിയന്ത്രണ സെൽ ആരംഭിച്ചിട്ടുണ്ട്. പകൽസമയം ആറുവരെ 0495 2376063 എന്ന നമ്പറിലും ശേഷം 0495 2370494 നമ്പറിലും ബന്ധപ്പെടാം. വൈകീട്ട് അഞ്ചിനുശേഷം പ്രവർത്തനത്തിനായി ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡ്രൈവർ, ഒാഫിസ് അറ്റൻറൻറ് എന്നിവരെ വിവിധ സ്ഥാപനങ്ങളിൽനിന്ന് നിയോഗിച്ചിട്ടുണ്ട്. ഒരു സ്ഥിരീകരിക്കാത്ത ഡിഫ്തീരിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.