തൊഴിലുറപ്പ് കൂലി കുടിശ്ശിക: തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് കോഴിക്കോട്: ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടാനുള്ള കൂലിക്കായി അടുത്ത മാസം പത്ത് മുതൽ 14 വരെ സത്യഗ്രഹ സമരം നടത്തും. മുതലക്കുളം മൈതാനിയിൽ പ്രത്യേകം തയാറാക്കുന്ന പന്തലിലാണ് സമരം. പ്രതിദിന കൂലി 500 രൂപയായും തൊഴിൽദിനം 200 ആയും വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ജില്ലയിൽ 68 കോടി രൂപയാണ് കുടിശ്ശികയുള്ളത്. ജൂൺ 30ന് കൂലി കുടിശ്ശിക നേടിയെടുക്കാൻ പഞ്ചായത്തുകളിൽ കേന്ദ്ര സർക്കാർ ഓഫിസിലേക്ക് മാർച്ച് നടത്താൻ കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല കമ്മിറ്റിയോഗം തീരുമാനിച്ചു. ജില്ല സെക്രട്ടറി കെ. ചന്ദ്രൻമാസ്റ്റർ പ്രവർത്തനറിപ്പോർട്ടും എം. ലക്ഷ്മി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.