ഹർത്താൽ അക്രമങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ ^പി.സി. വിഷ്ണുനാഥ്

ഹർത്താൽ അക്രമങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ -പി.സി. വിഷ്ണുനാഥ് കോഴിക്കോട്: കേന്ദ്രസർക്കാറി​െൻറ മൂന്നാം വാർഷികവും സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ ജനദ്രോഹപരമായ കാര്യങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഹർത്താലി​െൻറ പേരിൽ അക്രമങ്ങൾ നടത്തുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കോഴിക്കോട്ട് വർധിച്ചുവരുന്ന ഹർത്താലിനും അക്രമപ്രവർത്തനങ്ങൾക്കുമെതിരെ 'സ്വസ്ഥം കോഴിക്കോട്' എന്ന പേരിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖി​െൻറ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണസ്വാതന്ത്ര്യത്തി​െൻറ പേരിൽ രാജ്യമെങ്ങും അക്രമങ്ങൾ അരങ്ങേറുന്നതിനൊപ്പം പാവപ്പെട്ട കർഷകരെ കൊന്നൊടുക്കുന്നു. കേരളത്തിൽ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ നേരിടുന്ന പരാജയത്തെ മറക്കാന്‍ അക്രമങ്ങള്‍ നടത്തി ശ്രദ്ധതിരിക്കുകയാണ് സി.പി.എം. കുറഞ്ഞ കാലങ്ങൾക്കുള്ളിൽ നൂറോളം അക്രമങ്ങളാണ് കോഴിക്കോട്ടുണ്ടായത്. സി.പി.എം ഓഫിസിനു നേരെ ആക്രമണം നടത്തിയ പ്രതികളെപ്പോലും പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു സമാധാനമാണ് സർക്കാറിന് ജനങ്ങൾക്ക് നൽകാനാവുകയെന്ന് അദ്ദേഹം ചോദിച്ചു. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിനു സമീപം നടന്ന സത്യഗ്രഹത്തിൽ ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന സമാപന വിളംബരം ടി.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി, എം.ഐ. ഷാനവാസ് എം.പി, എം.കെ. മുനീർ എം.എൽ.എ, ഡോ. എം.ജി.എസ്. നാരായണൻ, അഡ്വ. ജയശങ്കർ, നടൻ മാമുക്കോയ, ഡോ. എം.എൻ. കാരശ്ശേരി, മീനാക്ഷി ഗുരുക്കൾ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, കോൺഗ്രസ് നേതാക്കളായ കെ.സി. അബു, അഡ്വ. പ്രവീൺകുമാർ, പി.വി. ഗംഗാധരൻ, അഡ്വ. പി. ശങ്കരൻ, അഡ്വ. ജയന്ത്, അഡ്വ. പി.എം. സുരേഷ്കുമാർ, അഡ്വ. പത്മ, അഡ്വ. എം. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.