പനങ്ങാട് സി.എച്ച്.സിയിൽ ലാബ് സൗകര്യം ഒരുക്കണം ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ലാബ് സൗകര്യം ഒരുക്കണമെന്നും ആവശ്യത്തിന് ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്സുമാരെയും ഉടൻ നിയമിക്കണമെന്നും പനങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കൊതുകുനിവാരണത്തിനും പകർച്ചവ്യാധികൾ തടയുന്നതിനുമായി പ്രതിരോധമാർഗങ്ങൾ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി. സലാം അധ്യക്ഷത വഹിച്ചു. ആർ.സി. സിജു, ഇ.വി. ഗോപാലൻ, ചന്ദ്രൻ വാളായിൽ, ആർ. ഷെഹിൻ, കെ.വി. ആലി എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് ബാലുശ്ശേരി: പൂനൂർ മഠത്തുംപൊയിൽ ജി.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ, അറബിക് ടീച്ചർ (ജൂനിയർ, ഫുൾടൈം) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 19ന് രാവിലെ 11ന് സ്കൂൾ ഒാഫിസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.