പെരുന്നാൾ കോടി വിതരണം പയ്യോളി: തച്ചൻകുന്ന് പാറമ്മൽ മഹല്ല് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കുട്ടികൾക്കൊരു പെരുന്നാൾ കോടി' റിലീഫ്പ്രവർത്തനത്തിെൻറ വിതരണോദ്ഘാടനം അങ്ങാടിക്കടവത്ത് അബ്ദുറഹിമാൻ നിർവഹിച്ചു. കമ്മിറ്റി ഭാരവാഹികളായ ബിന്യാമിൻ ഉബൈദുല്ല തൊടുവയിൽ, ജംഷാദ് അസീസ് മർജാൻ എന്നിവർ പർെച്ചെസിങ് കൂപ്പൺ ഏറ്റുവാങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 115 കുട്ടികൾക്ക് 1500 രൂപ വീതം വിലയുള്ള പെരുന്നാൾ കോടി നൽകിയുള്ള പ്രവർത്തനമാണ് കമ്മിറ്റി ചെയ്ത് വരുന്നത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ റേഷൻ പദ്ധതിയും ഈ റമദാനിൽ നടപ്പാക്കി. photo perunnal kodi തച്ചൻകുന്ന് പാറമ്മൽ മഹല്ല് റിലീഫ് കമ്മറ്റിയുടെ റിലീഫ് പ്രവർത്തനത്തിെൻറ വിതരണോദ്ഘാടനം കമ്മിറ്റി ഭാരവാഹികളായ ബിന്യാമിൻ ഉബൈദുല്ല തൊടുവയിൽ, ജംഷാദ് അസീസ് മർജാൻ എന്നിവർക്ക് കൂപ്പൺ നൽകി അങ്ങാടിക്കടവത്ത് അബ്ദുറഹിമാൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.