ഇഫ്താർ സംഗമവും തയ്യൽ മെഷിൻ വിതരണവും

ഇഫ്താർ സംഗമവും തയ്യൽ മെഷീൻ വിതരണവും നടുവണ്ണൂർ: മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ എസ്.പി. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ടി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ദുൈബ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുടെ തയ്യൽ മെഷീൻ, സാജിദ് കോറോത്ത് വിതരണം ചെയ്തു. യൂസഫ് അശ്ഹരി റമദാൻ സന്ദേശം നൽകി. പി. അച്യുതൻ, ശുക്കൂർ തയ്യിൽ, ഒ.എം. കൃഷ്ണകുമാർ, പി. സുധാകരൻ നമ്പീശൻ, പി.കെ. മുകുന്ദൻ, കെ.കെ. മാധവൻ, ജാഫർ ബാഖവി, ഷാഹുൽ ഹമീദ് നടുവണ്ണൂർ, അഷറഫ് പുതിയപുറം, ടി. നിസാർ, എം.വി. ബാലൻ, ടി എം. ശശി, വിഷ്ണോത്ത് ബാലകൃഷ്ണൻ, മേക്കോത്ത് അബൂബക്കർ, എം.കെ. ജലീൽ, എൻ.കെ. സാലിം, ഇ. അഹമ്മദ്, ഷാജി കോറോത്ത്, എം.കെ. പരീത്. എ.ടി. ബഷീർ, പി. കാദർ, പി.സി. ഗഫൂർ, സി.എച്ച്. മൂസ, പൂക്കോയ തങ്ങൾ, ഇ.കെ. റിയാസ്, പി. ലത്തീഫ് എന്നിവർ സംസാരിച്ചു. ആശുപത്രിക്ക് സമീപത്തെ സ്വകാര്യ കെട്ടിടം അപകടാവസ്ഥയിൽ പേരാമ്പ്ര: ഇ.എം.എസ് സഹകരണാശുപത്രിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഇരുനില കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടം താഴ്ന്ന്, ചുമരിന് വിള്ളൽ വീണിട്ടുണ്ട്. പേരാമ്പ്ര നിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. തൽക്കാലം ഇരുമ്പ് തൂണുകൾ ഉപയോഗിച്ച് കുത്തുകൊടുത്ത് നിർത്തിയിരിക്കുകയാണ്. കെട്ടിടത്തിന് അപകടം സംഭവിച്ചാൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തി​െൻറ ഒരു ഭാഗം തകരും. അതുകൊണ്ടുതന്നെ ഈ ഭാഗം ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുകയോ പുതുക്കിപ്പണിയുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.