നഗരശുചീകരണത്തിന്​ സംവിധാനം

കോഴിക്കോട്: നഗരത്തിലെ പകർച്ചപ്പനി തടയുന്നതിന് പരിസരശുചീകരണവുമായി ബന്ധപ്പെട്ട് കോർപറേഷൻ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. നഗരത്തിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീ യൂനിറ്റുകൾ പണിമുടക്കിലേർപ്പെട്ട സാഹചര്യത്തിൽ വീടുകളിൽനിന്ന് മാലിന്യം പൊതുറോഡിൽ തള്ളുന്നത് കർശനമായി തടയുന്നതിന് നടപടി സ്വീകരിക്കും. നഗരങ്ങളിലെ ജനങ്ങൾ ജൈവമാലിന്യങ്ങൾ പരമാവധി സ്വന്തം സ്ഥലത്ത് സംസ്കരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കണം. തിങ്കളാഴ്ച മുതൽ, കുടുംബശ്രീ യൂനിറ്റുകൾ മാലിന്യം ശേഖരിക്കുന്ന വീടുകളിൽനിന്ന് അത്യാവശ്യഘട്ടത്തിൽ ജൈവമാലിന്യങ്ങൾ ബന്ധപ്പെട്ട ഹെൽത്ത് സർക്കിൾ ഒാഫിസുകൾക്കു കീഴിലുള്ള കലക്ഷൻ പോയൻറുകളിൽ എത്തിച്ചാൽ നഗരസഭ ശേഖരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളോ മറ്റു മാലിന്യങ്ങളോ ഇതോടൊപ്പം സ്വീകരിക്കില്ലെന്ന് അേദ്ദഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.