മേയാൻ വിട്ട എരുമക്കുട്ടി കിണറ്റിൽ വീണു കോഴിക്കോട്: കിണറ്റിൽ വീണ എരുമക്കുട്ടിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കിഴക്കേ നടക്കാവ് ജുമുഅത്ത് പള്ളിക്ക് എതിർവശം പഴയ വർക്ഷോപ്പിലെ കിണറ്റിലാണ് ശനിയാഴ്ച പകൽ 2.10 ഒാടെ ഒന്നരവയസ്സുള്ള എരുമക്കുട്ടി വീണത്. മേയാനായി വിജനമായ വളപ്പിൽ വിട്ടതായിരുന്നു. ബീച്ച് ഫയർ സ്റ്റേഷനിലെ ഫയർമാൻ കിണറ്റിലിറങ്ങി എരുമക്കുട്ടിയെ ബെൽറ്റിൽ കുടുക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വലിച്ച് കരക്കു കയറ്റി. നിറയെ വെള്ളമുള്ളതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്ത് താമസിക്കുന്ന ഒ.വി.ഹൗസിൽ നസീറിേൻറതാണ് എരുമ. അസി.സ്റ്റേഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീൻ, ലീഡിങ് ഫയർമാൻ ടി.വി. പൗലോസ്, ഫയർമാൻ സി.കെ. ബിജുകുമാർ, ഒ.കെ. ശ്രീജിത്ത്, എൻ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.