കോഴിക്കോട്: അന്താരാഷ്ട്ര യോഗദിനത്തിെൻറ ഭാഗമായി യോഗപൂർണിമ ഇൻറർനാഷനൽ യോഗ റിസർച് സെൻററിെൻറ നേതൃത്വത്തിൽ ദേശീയ യോഗ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യോഗദിനമായ 21, 22 തീയതികളിൽ ടൗൺഹാൾ, മലബാർ ക്രിസ്ത്യൻ കോളജ്, ചേളന്നൂർ എസ്.എൻ കോളജ്, പ്രോവിഡൻസ് വിമൻസ് കോളജ് എന്നിവിടങ്ങളിലാണ് പരിപാടി. യോഗ പ്രദർശനം, 'യോഗാത്മക ജീവിതം' വിഷയത്തിൽ പ്രഭാഷണം എന്നിവയുണ്ടാവും. 21ന് വൈകീട്ട് അഞ്ചിന് വൈ.എം.സി.എ ക്രോസ് റോഡിലെ യോഗ സെൻററിൽ നടക്കുന്ന സ്നേഹസംഗമത്തിൽ രാജീവ് ആലുങ്കൽ, കൽപറ്റ നാരായണൻ തുടങ്ങിയവർ പങ്കെടുക്കും. 22ന് രാവിലെ 10ന് ടൗൺഹാളിൽ നടക്കുന്ന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. സെമിനാറിൽ പങ്കെടുക്കാൻ 9846590885 എന്ന നമ്പറിൽ വിളിക്കണം. ഷബീർ ചീക്കിലോട്, എം.കെ. രാജഗോപാൽ, സുരേന്ദ്രൻ ചീക്കിലോട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.