അക്ഷര യാത്ര സംഘടിപ്പിക്കും

MUST അക്ഷരയാത്ര സംഘടിപ്പിക്കും കോഴിക്കോട്: കൊളത്തറ കാലിക്കറ്റ് ഒാർഫനേജ് എ.എൽ.പി സ്കൂൾ ഇൗ വർഷത്തെ വായന ദിനം ആചരിക്കുന്നത് കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാള വിഭാഗത്തോടൊപ്പം. വായനയുടെ വിവിധ തലങ്ങൾ മനസ്സിലാക്കാനും യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ വായന ശീലം അറിയാനും എൽ.പി സ്കൂൾ വിദ്യാർഥികൾ സർവകലാശാലയിലേക്ക് 'അക്ഷര യാത്ര' സംഘടിപ്പിക്കുകയാണ്. നാലാം ക്ലാസിൽ പഠിക്കുന്ന 70 വിദ്യാർഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ഉൾപ്പെട്ട സംഘം ജൂൺ 19ന് രാവിലെ 10.30ന് യൂനിവേഴ്സിറ്റി കാമ്പസിലെത്തും. മുത്തുക്കുടയും ബാൻഡ് മേളവുമായി എത്തുന്ന സംഘത്തെ വി.സിയും മലയാള വിഭാഗം തലവൻ ഉമർ തറമേലും വിദ്യാർഥികളും സ്വീകരിക്കും. ശേഷം വി.സിയുമായി അഭിമുഖം, പരിചയപ്പെടൽ, മുതിർന്നവരുടെ വായന ശീലം ചോദിച്ചറിയൽ എന്നിവ നടക്കും. മുതിർന്നവർക്ക് കുഞ്ഞുകുട്ടികൾ കരുതിവെച്ച പുസ്തകങ്ങൾ സമ്മാനിക്കും. യൂനിവേഴ്സിറ്റി വിദ്യാർഥികൾ എൽ.പി സ്കൂൾ കുട്ടികൾക്കും പുസ്തകങ്ങൾ നൽകും. വായന നിത്യമായി നിർത്താനാണ് 'പുസ്തക മാറ്റം' എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് യൂനിവേഴ്സിറ്റി ഗ്രന്ഥാലയം, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിച്ച് 12 മണിയോടെ സ്കൂളിലേക്ക് തിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.